Published: January 16, 2026 09:09 AM IST
1 minute Read
ദുബായ്∙ ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ കഴിഞ്ഞ ദിവസാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. സമീപകാല മത്സരങ്ങളിലെ മിന്നും ഫോമാണ് 5 വർഷത്തിനു ശേഷം മുപ്പത്തിയേഴുകാരൻ കോലിയെ ഒന്നാം സ്ഥാനത്തു തിരികെയെത്തിച്ചത്. എന്നാൽ പുതുക്കിയ റാങ്കിങ് പട്ടിക പുറത്തുവിട്ടപ്പോൾ ഐസിസിക്ക് ഒരു ഗുരുതര പിഴവു സംഭവിച്ചു. ഒട്ടേറെപ്പേർ ഇതു ചൂണ്ടിക്കാട്ടിയതോടെ ഐസിസി ഇതു തിരുത്തുകയും ചെയ്തു.
ഒന്നാം റാങ്കിൽ 825 ദിവസം കോലി തുടർന്നെന്നായിരുന്നു ഐസിസിയുടെ വാർത്താക്കുറിപ്പിലുണ്ടായിരുന്നത്. ഏറ്റവുമധികം ദിവസം ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യൻ താരമായ കോലി, മൊത്തത്തിലുള്ള പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു. എന്നാല്‍ യഥാർഥത്തില്‍ കോലി 1547 ദിവസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഈ പിഴവ് ചൂണ്ടിക്കാട്ടിയതോടെയാണ് ഐസിസി തിരുത്തിയത്. പുതുക്കിയ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു
ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കില്‍ തുടര്‍ന്ന ബാറ്റര്‍മാരില്‍ മൂന്നാം സ്ഥാനത്താണ കോലി. വിവിയൻ റിച്ചാര്‍ഡ്സ് (2306 ദിവസം), ബ്രയാന്‍ ലാറ (2079 ദിവസം) എന്നിവർ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. 24–ാം വയസ്സിലാണ് കോലി ആദ്യമായി ഒന്നാമതെത്തിയത്. പിന്നാലെ ഇത്തവണയടക്കം 11 തവണ കോലി ഒന്നാം റാങ്ക് തൊട്ടു.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇത്തവണ കോലി ഒന്നാമനായത്. ന്യൂസീലൻഡ് താരം ഡാരിൽ മിച്ചലാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (5), ശ്രേയസ് അയ്യർ (10) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യക്കാർ.
English Summary:








English (US) ·