Published: April 20 , 2025 11:11 AM IST
1 minute Read
ലഹോർ ∙ ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്കു വരില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വി. നേരത്തേ ധാരണയിലെത്തിയ ഹൈബ്രിഡ് മോഡൽ പ്രകാരം നിഷ്പക്ഷവേദിയിലാകും പാക്ക് ടീം കളിക്കുകയെന്ന് നഖ്‌വി അറിയിച്ചു.
ഐസിസിയും ബിസിസിഐയും നിർദേശിക്കുന്ന വേദി അംഗീകരിക്കുമെന്ന് പിസിബി അറിയിച്ചു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26 വരെയാണ് ടൂർണമെന്റ്. ഈ വർഷമാദ്യം പാക്കിസ്ഥാൻ ആതിഥേയരായ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലായിരുന്നു.
ചാംപ്യൻസ് ട്രോഫിക്ക് ആതിഥേയരായ പാക്കിസ്ഥാൻ ഇന്ത്യയുടെ ഹൈബ്രിഡ് വേദി വേണമെന്ന ആവശ്യം ആദ്യം അംഗീകരിച്ചിരുന്നില്ല. പിന്നീട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഇടപെട്ടാണ് ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിലേക്കു മാറ്റിയത്. എല്ലാ കളികളും ദുബായിൽ കളിച്ച ഇന്ത്യ കിരീടം വിജയിക്കുകയും ചെയ്തു.
English Summary:








English (US) ·