Authored by: ഋതു നായർ|Samayam Malayalam•6 Jun 2025, 8:19 am
ഏകമകനെ സിബിനു വിട്ടുകിട്ടിയോ! ഡിവോഴ്സ് ചെയ്യാതെയാണോ വിവാഹം; നൂറു ചോദ്യങ്ങൾ ഒറ്റ ഉത്തരം; അപ്പന്റെയും മോനെയും ചിത്രങ്ങൾക്ക് നിറഞ്ഞ സ്നേഹം! ആഘോഷത്തിൽ ആര്യയും
ഡിജെ സിബിൻ (ഫോട്ടോസ്- Samayam Malayalam) കൂട്ടായി എന്തിനും ഏതിനും ഒപ്പം നിന്ന് എന്ന് മാത്രമല്ല ഞാൻ നിന്നെയും കുഞ്ഞിനേയും നോക്കിക്കൊള്ളാം എന്ന വാക്ക് കൂടിയാണ് സിബിൻ ആര്യയ്ക്ക് നല്കിയയത്. ഒപ്പം ആര്യയുടെ മകളെ പൊന്നുപോലെ അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രതയോടെ സ്നേഹിക്കും എന്ന ഉറപ്പാണ് സിബിൻ ആര്യയ്ക്ക് നൽകിയത്. മാത്രവുമല്ല ആര്യയെ പ്രൊപ്പോസ് ചെയ്യും മുൻപേ തന്നെ ആര്യ മറുപടി നൽകും മുൻപേ തന്നെ സിബിൻ സംസാരിച്ചതും അനുവാദം വാങ്ങിയതും മകൾ ഖുശിയുടേത് ആയിരുന്നു.
തന്റെ മമ്മ പുതുജീവിതത്തിലേക്ക് പോകുമ്പോൾ അത് തനിക്കും കംഫർട്ട് സോൺ ആയി മാറിയ ആൾ അച്ഛന്റെ സ്ഥാനത്തേക്ക് വരുമ്പോൾ ഖുഷിക്ക് എങ്ങനെ എതിരു നില്ക്കാൻ ആകും. തന്റെ മക്കളെ പൊന്നുപോലെ നോക്കാൻ തനിക്ക് ആകുമെന്ന് സിബിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്നും വ്യക്തമാണ്.ALSO READ:പ്രണയാർദ്രരായി വിഷ്ണുവും സ്വാതിയും! വിഷ്ണു എവിടെയുണ്ടോ അവിടെ സ്വാതിയുണ്ട്; ഈ പ്രണയത്തിന് സാക്ഷികൾ ആയി ആരാധകർതന്റെ രണ്ടുമക്കൾക്ക് ഒപ്പം ചോക്കിയുമായി പുതിയ തുടക്കം എന്നാണ് അദ്ദേഹം കുറിച്ചത്. ഇക്കഴിഞ്ഞദിവസം തന്റെ ഏകമകനുമായുള്ള ചിത്രവും സിബിൻ നിറഞ്ഞ ചിരിയോടെ പങ്കുവച്ചു. ഒരു സമയത്ത് മകനെ കാണാൻ പോലും സമ്മതമില്ലായിരുന്നു സിബിന്. ഇക്കാര്യം ഒരിക്കൽ സിബിൻ തന്നെ തുറന്നു പറഞ്ഞിരുന്നു. അപ്പനും മോനും എന്ന ക്യാപ്‌ഷനിൽ സിബിൻ ചിത്രങ്ങൾ പങ്കിട്ടെത്തിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആര്യ ആണ്. അപ്പയുടെ ബിഗ് ഡേ എന്ന ക്യാപ്‌ഷനിൽ ആണ് ആര്യ ഈ ചിത്രങ്ങൾ പങ്കിട്ടത്. ഒരുപാട് നാളത്തെ കാത്തിരിപ്പിനുശേഷം മകനെ കണ്ട സന്തോഷം മുഴുവൻ സിബിന്റെ മുഖത്തുണ്ടായിരുന്നു.
ALSO READ:മുറിക്കാനാകാത്തൊരു ബന്ധമുണ്ട് മകൾ! അവളെ ഒരിക്കലും അകറ്റാൻ ആർക്കും ആകില്ല; പാർവതിയുടെ മനസ്സിന് നിറഞ്ഞ കൈയ്യടിസിബിന്റെയും ആര്യയുടെയും രണ്ടാം വിവാഹം ആണിത്. സിബിന്റെ ഡിവോഴ്സ് ആയതാണോ എന്നുള്ള സംശയം അടുത്തിടെ ചിലർ പങ്കുവച്ചിരുന്നു. എന്നാൽ രജിസ്റ്റർ രേഖകളിൽ സിബിൻ ഡിവോഴ്‌സ്ഡ് എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.





English (US) ·