Produced by: ഋതു നായർ|Samayam Malayalam•2 Jun 2025, 10:51 pm
കോവിഡ് സമയത്താണ് സാമിന്റെയും അന്ന ബോബിയുടെയും വിവാഹം നടന്നത്. പ്രണയത്തിലൂടെയാണ് ഇരുവരും ഒന്നായത്. അന്നയുടെ ഇഷ്ടത്തിന് ഒപ്പം നില്കുകയായിരുന്നു ബോചെ
(ഫോട്ടോസ്- Samayam Malayalam) മരുമകൻ അല്ല മകൻ
![]()
കൂടെ നടന്നും പഠിപ്പിച്ചും തലപ്പത്തേക്ക് എത്തിക്കാൻ വേണ്ടി ബോചെ ഒരുപാട് ശ്രമിക്കുന്നതും ഉണ്ട്. ഏക മകൾ ആണ് ബോചെക്ക് അന്ന. നടനും സംവിധായകനുമായ സാം സിബിനും ആയുള്ള വിവാഹം നടത്തികൊടുക്കുമ്പോൾ ആകെ ബോചെ ഒന്ന് മാത്രമാണ് നോക്കിയത്. മകളുടെ സന്തോഷം. പണം കൊണ്ട് സാമിന് മുകളിൽ ആണ് അന്നയുടെ കുടുംബം എങ്കിലും ആ കൈകളിൽ മകൾ സുരക്ഷിതവും സന്തോഷവതിയും ആകുമെന്ന ഉറപ്പിൽ ആണ് വിവാഹം നടത്തിയത്.
അന്ന ബോബിയുടെ വിവാഹം
![]()
ശതകോടീശ്വരൻ ആണ് ബോചെ എങ്കിലും എളിമ ഒട്ടും ചോരാതെ ആണ് മകളുടെ വിവാഹം നടത്തിയതെന്ന് ഒട്ടുമിക്ക മലയാളികൾക്കും അറിയാം. തൊട്ടതെല്ലാം പൊന്നാക്കുന്ന ബോചെ ഒരിക്കൽ പോലും ഈ വിവാഹത്തിൽ മറ്റൊന്നും നോക്കിയില്ല എന്നതാണ് യാതാർഥ്യം. മകളുടെ സന്തോഷത്തിനുവേണ്ടിയാണ് ആ വിവാഹം നടത്തിയതും.
ഇരുവർക്കും ഒപ്പം അന്നയും സജീവം
![]()
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് ബോചെയുടെ ബിസിനസ് സാമ്ര്യാജ്യത്തിനുവേണ്ടി തന്റെ സിനിമ ഇഷ്ടങ്ങൾ പോലും മാറ്റിവച്ച് പരിശ്രമിക്കുന്ന സാമിന്റെ പോസ്റ്റുകൾ ആണ്. ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ വളർച്ചക്ക് വേണ്ടി അക്ഷീണം പരിശ്രമിക്കുകയാണ് സാം. ചില പരിപാടികളിൽ ബോചെക്കും സാമിനും ഒപ്പം അന്നയും എത്താറുണ്ട്.
സംവിധാന മികവും
![]()
ചെമ്മണ്ണൂരിന്റെ പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് തുടക്കസമയത്ത് സാം. ഇന്നും അദ്ദേഹത്തിന്റെ സംവിധാന മികവും മേൽനോട്ടങ്ങളും ചെമ്മണൂർ ഗ്രൂപ്പിന്റെ വളർച്ചക്ക് സഹായകം ആകുന്നുണ്ട്. പാലക്കാട് സ്വദേശിയായ സാം സൗത്ത് ആഫ്രിക്കയിൽ പൈലറ്റ് പഠനം പൂർത്തിയാക്കിയ ആളുകൂടിയാണ്. സ്വകാര്യ എയൽലൈൻസിൽ ജോലി ചെയ്ത് വരികിയായിരുന്ന സാം ഇന്ത്യയിൽ പൈലറ്റ് പരീക്ഷ എഴുതാനായി എത്തിയ സമയത്താണ് സിനിമ പ്രവേശം
ആ വലിയ പ്രഖ്യാപനം
![]()
മൊണാലിസ ഡയമണ്ട് ലോഞ്ചിന്റെ ഇടയിലാണ് ബോചെ തന്റെ മരുമകനും ബിസിനസ് സാമ്ര്യാജ്യത്തിന്റെ തലപ്പത്തേക്ക് എത്തുന്ന സന്തോഷം അറിയിച്ചത്. ഇത് സാം എന്റെ മരുമകൻ. ആള് പൈലറ്റാണ്. അഭിനയവും സംവിധാനവും ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ ബിസിനസിലേക്ക് കൂട്ടി കൊണ്ട് വന്നു ഇനി നമ്മുടെ ഒപ്പം ഉണ്ടാകും എന്നാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
പ്രതീക്ഷയിലാണ് ബോചെ
![]()
ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയിലെ സാമിന്റെ കഥാപാത്രം ശ്രദ്ധിക്കപെട്ടതോടെയാണ് എബ്രഹാമിന്റെ സന്തതികൾ ഉൾപ്പെടെയുള്ള സിനിമകളിൽ കൂടി അവസരം ലഭിച്ചത്.നി തെർമ കഫേ എന്ന ആർട്ട് മൂവി പൂർത്തിയാക്കിയ സാം ചെമ്മണ്ണൂരിന്റെ അമരക്കരനായി തുടരുമ്പോൾ ബോചെ പ്രതീക്ഷയിലാണ് ഒപ്പം അദ്ദേഹത്തിന്റെ ഫാൻസും.





English (US) ·