ഏട്ടനാണ് എന്നെക്കാൾ പാടുന്നത്! ! പതിനെട്ടാം വയസ്സിലെ വിവാഹജീവിതം; രാധിക ദേവി രാധിക സുരേഷ് ഗോപിയായി 25 വർഷത്തെ ഇടവേളയും

7 months ago 10

Authored by: ഋതു നായർ|Samayam Malayalam25 May 2025, 9:22 am

വിവാഹശേഷമാണ് രാധിക പിന്നണി ഗാനരംഗം വിട്ടത്. രാധിക സുരേഷ് ഗോപി ആകും മുൻപേ രാധിക ദേവി എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതോടെ രാധികയിലെ ഗായികയും ചടങ്ങുകളിൽ മാത്രം പാടുന്ന അവസ്ഥയിലേക്ക് ഒതുങ്ങിയിരുന്നു

രാധിക സുരേഷ് ഗോപി രാധിക സുരേഷ് ഗോപി (ഫോട്ടോസ്- Samayam Malayalam)
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങുന്ന താരമാണ് സുരേഷ് ഗോപി. അഭിനയത്തേക്കാളുപരി രാഷ്ട്രീയ പ്രവർത്തനത്തിലും സാമൂഹിക രംഗത്തും സജീവമാണ് അദ്ദേഹം . അദ്ദേഹം മാത്രമല്ല താരത്തിന്റെ കുടുംബവും പ്രേക്ഷകരുടെ പ്രിയങ്കരർ ആണ്.

സുരേഷ് ഗോപിയും രാധികയും മലയാള സിനിമയുടെ മാതൃകാ ദമ്പതികളാണ്. രാധികയുടേതും സുരേഷ് ഗോപിയുടേതും പക്കാ അറേഞ്ച്ഡ് മാര്യേജായിരുന്നു. പ്രായത്തിൽ അൽപ്പം കുറവുള്ള രാധികയുമായി നടന്ന വിവാഹത്തെകുറിച്ചും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഭാര്യയായി, വീട്ടമ്മയായി ഒതുങ്ങിയ രാധിക ദേവി എന്ന പാട്ടുകാരി 25 വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സംഗീത രംഗത്തേക്ക് എത്തുന്നത്. കൂട്ടുകാർക്ക് ഒപ്പമുള്ള വാനമ്പാടി എന്ന ഗ്രൂപ്പും ഭക്തഗാനസുധയും ഒക്കെയായി രാധിക സജീവമാണ്. ഇതിനിടയിൽ ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിൽ ഒരുപാട്ടും രാധിക ആലപിച്ചു കഴിഞ്ഞു.

ALSO READ: നക്ഷത്രമനയുടെ ഉടമ! കൊച്ചച്ഛന്റെ ഓർമ്മകളും; സ്നേഹയുമായി പ്രണയം വിവാഹം; എന്തിനും ഒപ്പം നിൽക്കുന്ന ആളെന്ന് പ്രകാശ് വർമ്മ

25 വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സംഗീത രംഗത്തേക്ക് എത്തുന്നത്. വാനമ്പാടി ഗ്രൂപ്പ് എന്നാണ് അതിന്റെ പേര്. കൂടുതൽ ഡിവോഷണൽ സോങ്‌സ് ആണ്. വീട്ടിലും സംഗീതമയം ആണ്. ഏട്ടൻ തന്നെയാണ് വീട്ടിൽ അധികവും പാടുന്നത്. പാട്ടുകാരോട് ആണേലും പാട്ടിനോട് ആണേലും അദ്ദേഹത്തിന് വലിയ ആരാധനയാണ്. എപ്പോളും പാട്ട് കേൾക്കണം. യാത്രകളിലും പാട്ടുകേട്ടുകൊണ്ടാണ് അദ്ദേഹത്തിന്റെ യാത്ര. മക്കൾക്കും പാട്ടൊക്കെ വലിയ ഇഷ്ടമാണ്. ഗോകുലിന് പാട്ട് ഇഷ്ടമാണ് പക്ഷേ പാടില്ല മാധവിനും ടേസ്റ്റ് ഉണ്ട് പക്ഷേ പാടില്ല.

ALSO READ: മുഖത്ത് ലാലേട്ടൻ ചെയ്തത്! 64 ആം വയസിലും വർക്ക്ഔട്ട് മുടക്കില്ല


പെൺകുട്ടികൾ രണ്ടും പാടും. ഭാഗ്യയും ഭാവ്നിയും പാടും. ഭാവ്നി പക്ഷേ പുറത്തൊന്നും പാടില്ല മൂളുന്നത് കേൾക്കാം. പക്ഷേ ഭാഗ്യക്ക് വെസ്റ്റേൺ മ്യൂസിക്ക് വലിയ ഇഷ്ടമാണ് ഒന്ന് രണ്ടുപാട്ടുകൾ പാടിയിട്ടുമുണ്ട്. ഞാൻ അഞ്ചുവയസിൽ ആണ് പാട്ടുപഠിക്കാൻ തുടങ്ങിയത്. സംഗീത കുടുംബം തന്നെ ആയിരുന്നു. അതിന്റെ ഒരു അംശം എന്നിലേക്കും വന്നതാണ്. ദൂരദർശനിൽ ഒക്കെയും സജീവമായി തന്നെ ഞാനും എന്റെ ഗ്രൂപ്പും ഉണ്ട്- ആത്മ വ്ശ്വസത്തോടെ രാധിക പറയുന്നു. ജഗന്റെ സിനിമയിൽ ( ആനി ഷാജി കൈലാസിന്റെ മകൻ) ഒരു പാട്ടു പാടാമോ എന്ന് ചോദിച്ചു. എനിക്ക് എന്റെ മോനെ പോലെ ആണല്ലോ, അപ്പോൾ ഞാനും യെസ് പറഞ്ഞു-രാധിക പുതിയ വൈറൽ വീഡിയോയിൽ പറയുന്നു.
Read Entire Article