Published: August 26, 2026 09:48 AM IST
1 minute Read
-
സ്പാനിഷ് ഫുട്ബോൾ താരത്തിന് കൊല്ലത്ത് ഒരു അപരൻ
‘ഏയ് ലക്ഷ്മി അമ്മാൾ, എന്തോ ഉണ്ട് ?’‘സുഖം.’
‘സ്പെയിനിൽനിന്ന്
എപ്പോ വന്നു?’
‘രണ്ടു മൂന്നു മാസമായി’...
ഇൻസ്റ്റഗ്രാമിൽ വൈറലായ 13 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോയിൽ സംസാരിക്കുന്നത് സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലാണോ എന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നും. പക്ഷേ അല്ല, ഇതു കൊല്ലത്തെ ചക്കുവള്ളിയിലെ അലൻ ജയിംസാണ്. സ്പാനിഷ് ഫുട്ബോൾ താരവുമായുള്ള സാമ്യം കാരണം നാട്ടിലും വീട്ടിലും ഇപ്പോൾ അറിയപ്പെടുന്നത് ‘ചക്കുവള്ളിയിലെ ലമീൻ യമാൽ’ എന്ന പേരിലും.
What you should work next
ലമീൻ യമാലിന്റെ ജഴ്‌സി ‘ലക്ഷ്മി അമ്മാൾ’ എന്ന പേരിൽ വിളിച്ചുപറഞ്ഞ് വിൽക്കുന്ന തമിഴ് സ്ത്രീയുടെ ദൃശ്യങ്ങൾ ലോകകപ്പ് കാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആ ദൃശ്യങ്ങളിലെ ‘ലക്ഷ്മി അമ്മാൾ’ വിളി കൂടിചേർത്ത് ബ്ലോക്ക് പഞ്ചായത്തംഗം നിഖിൽ മനോഹർ പകർത്തിയ വിഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നാട്ടിൽ അലൻ വീണ്ടും താരമായി.
പോരുവഴി ഗവ. എച്ച്എസ്എസിലെ 10–ാം ക്ലാസ് വിദ്യാർഥിയായ അലൻ മെസിയുടെ ആരാധകനാണെങ്കിലും യമാലിനെയും ഇഷ്ടമാണ്. സ്കൂൾ ഫുട്ബോൾ ടീമിലും അംഗമാണ് അലൻ.
English Summary:






English (US) ·