
വിജയ്ക്കൊപ്പം തൃഷ | ഫോട്ടോ: Instagram
നടനും ടിവികെ നേതാവുമായ വിജയ്‌യുടെ 51-ാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നത്. ഇക്കൂട്ടത്തിൽ നിരവധി ചിത്രങ്ങളിൽ വിജയ്‌യുടെ നായികയായെത്തിയ തൃഷ നേർന്ന ആശംസ ഇരുവരുടേയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
വിജയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് തൃഷ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൃഷ അടുത്തിടെ ഒരു വളർത്തുനായയെ ദത്തെടുത്തിരുന്നു. തൃഷയ്ക്കൊപ്പമിരുന്ന് വിജയ് ഇസ്സി എന്ന ഈ നായ്ക്കുട്ടിയെ ഓമനിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഏറ്റവും മികച്ചയാൾ എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഒരു ഹഗ് ഇമോജിയും ഒപ്പം ചേർത്തിരിക്കുന്നു. ചിത്രത്തിന്റെ കമന്റ് സെക്ഷൻ വിജയ്-തൃഷ താരജോഡിയോടുള്ള സ്നേഹംകൊണ്ട് നിറയാൻ അധികസമയമെടുത്തില്ല.
ഞങ്ങളുടെ പ്രിയപ്പെട്ടവർ ഒരുമിച്ച് എന്നാണ് ഒരു ഫോളോവർ കമന്റ് ചെയ്തത്. ഈ ആശംസയ്ക്കാണ് ഇത്രനേരം കാത്തിരുന്നത്. ചില ബന്ധങ്ങൾ സിനിമാ ചരിത്രത്തിലും പ്രേക്ഷക ഹൃദയങ്ങളിലും ഒരുപോലെ എഴുതപ്പെട്ടിട്ടുണ്ട്. കാലാതീതമായ കെമിസ്ട്രി. എന്നെന്നും പ്രിയപ്പെട്ട താരജോഡി എന്നെല്ലാമാണ് ചിത്രത്തിന് ലഭിച്ച മറ്റുപ്രതികരണങ്ങൾ.
തമിഴ് സിനിമാലോകത്ത് ഏറെ ആരാധകരുള്ള ജോഡികളിൽ ഒന്നാണ് വിജയും തൃഷയും. ഇരുവരും 'ഗില്ലി', 'തിരുപ്പാച്ചി', 'ആദി', 'ലിയോ' തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. വിജയുടെ കഴിഞ്ഞ റിലീസ് ചിത്രമായ 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'-ൽ തൃഷ ഒരു ഗാനരംഗത്ത് എത്തിയിരുന്നു.
എച്ച്. വിനോദ് സംവിധാനംചെയ്യുന്ന ജനനായകൻ ആണ് വിജയ്‌യുടേതായി വരാനിരിക്കുന്നത്. 2026 ജനുവരി 9-നെത്തുന്ന ചിത്രം താരത്തിന്റെ അവസാന ചിത്രമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പൂജ ഹെഗ്ഡേ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.
Content Highlights: Trisha Krishnan's Birthday Wish for Thalapathy Vijay Goes Viral
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·