അഭിനയത്തിനപ്പുറം അനുപമ ചെറുതായി പാട്ട് പാടും എന്നും ആരാധകര്‍ക്ക് അറിയാവുന്നതാണ്. അതിനപ്പുറം മികച്ചൊരു പെയിന്റിങ് ആര്‍ട്ടിസ്റ്റ് കൂടെയാണ് എന്ന് കഴിഞ്ഞ ദിവസമാണ് ആരാധകര്‍ക്ക് ബോധ്യമായത്. അത്രയേറെ ചിത്രങ്ങളാണ് അനുപമ വരച്ചു തീര്‍ത്തിരിയ്ക്കുന്നത്. ഒരു ചുമര്‍ മുഴുവന്‍ അനുപമ വരച്ച ചിത്രങ്ങളാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ ഈ കഴിവിനെ കുറിച്ച് അനുപമ ആരാധകരുമായി പങ്കുവച്ചത്.
എങ്ങനെ ഒരു ചിത്രകാരിയായി എന്ന വിശദമായ കഥയും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിന് കാരണം സായി പല്ലവിയാണ്. പ്രേമം എന്ന സിനിമയിലൂടെ തുടങ്ങിയ സൗഹൃദമാണ് സായി പല്ലവിയുടെയും അനുപമയുടെയും. അത് എങ്ങനെ ഈ ഒരു കഴിവ് പുറത്തെടുക്കാന്‍ കാരണമായി എന്ന് അനുപമ പറയുന്നത് ഇങ്ങനെയാണ്.
അനുപമയുടെ വാക്കുകള്‍
2021 ല്‍ ജീവിതത്തിലെ എന്റെ ഏറ്റവും മോശം ഒരു സമയത്ത് വരച്ച ചിത്രങ്ങളാണ് ഇവയെല്ലാം. കുട്ടിക്കാലത്ത് നിറങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ ഒരിക്കലും ഞാന്‍ വരയ്ക്കാനായി ശ്രമിച്ചിട്ടില്ല. 2021 ല്‍ ഞാന്‍ കടന്ന് പോകുന്ന അവസ്ഥയെ കുറിച്ച് ഒരിക്കല്‍ സായി പല്ലവിയോട് സംസാരിക്കുകയുണ്ടായി. പല്ലവി അവരുടെ കൈയ്യിലുണ്ടായിരുന്ന തന്റെ വാട്ടര്‍കളര്‍ എനിക്ക് നല്‍കി. ആ ചെറിയ കാര്യത്തില്‍ നിന്നാണ് ഇതിന്റെയെല്ലാം തുടക്കം.
എന്നിലെ എന്നെ എനിക്ക് തന്നെ പരിചയപ്പെടുത്തിയതിനോട് സായി പല്ലവിയോട് നിറഞ്ഞ സ്‌നേഹം മാത്രം. എന്നെക്കൊണ്ട് ഇത് സാധിക്കുമെന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ലവ് യു ഡാര്‍ലിങ്.
ഞാന്‍ വരച്ച ചിത്രങ്ങളെല്ലാം എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ഫ്രെയിം ചെയ്ത് ചുമരില്‍ വച്ചു. ഒരുപാട് കഷ്ടതകള്‍ നിറഞ്ഞ ഒരു കാലം ഒരു ചുമര് മുഴുവനുള്ള മനോഹരമായ ഓര്‍മകളായി മായി. എത്ര മനോഹരമാണ് ഇത്- എന്ന് ചോദിച്ചുകൊണ്ടാണ് അനുപമയുടെ പോസ്റ്റ്.
അനുപയുടെ സ്റ്റോറി റീ ഷെയര്‍ ചെയ്ത സായി പല്ലവി യും സ്‌നേഹം അറിയിച്ചിട്ടുണ്ട്. ഈ പെയിന്‍രിങുകളെല്ലാം മനോഹരവും വളരെ പേഴ്‌സണലുമാണ്. നിന്റെ കഴിവ് കൂടുതല്‍ ബ്ലൂം ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷമുണ്ട് എന്നാണ് സായി പല്ലവി പറഞ്ഞത്




English (US) ·