ഏഴാം വിവാഹ വാര്‍ഷികത്തിന് ശ്രീനിഷ് നല്‍കിയ വിലകൂടിയ സമ്മാനം; ഏറ്റവും മനോഹരമായ ഏഴ് വര്‍ഷത്തെ കുറിച്ച് പേളി മാണി

3 weeks ago 7

Authored by: അശ്വിനി പി|Samayam Malayalam5 May 2026, 6:54 p.m. IST

ബിഗ് ബോസില്‍ തുടങ്ങിയ വെറുമൊരു നാടകമാണ് പേളിയുടെയും ശ്രീനിയുടെയും വിവാഹം എന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ ആ മനോഹരമായ യാത്ര ആരംഭിച്ചിട്ട് 7 വര്‍ഷം പിന്നിടുന്നു

pearle sriniപേളി മാണിയും ശ്രീനിഷും
ഇന്ന് പേളി മാണിയുടെയും ശ്രീനിഷിന്റെയും ഏഴാം വിവാഹ വാര്‍ഷികമാണ്. ബിഗ് ബോസ് ഷോയിലൂടെയാണ് ഇരുവരും ഒന്നിച്ചത്. അന്ന് പലരും പറഞ്ഞു, വെറും ഒരു ഗെയിം ഷോയ്ക്ക് വേണ്ടിയുള്ള നാടകമാണ് ഇരുവരുടെയും ബന്ധം എന്ന്. ഇനി ഒന്നിച്ചാലും ആ വിവാഹ ബന്ധം അധിക ദൂരം പോകില്ല എന്ന് മുന്‍വിധിയോടെ പറഞ്ഞവരുമുണ്ട്. എന്നാല്‍ ആ പറഞ്ഞവരെ കൊണ്ട് പോലും തിരുത്തി പറയിപ്പിക്കും വിധമാണ് പേളിയും ശ്രീനിയും ഇന്ന് ജീവിക്കുന്നത്.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം പേളി മാണി യൂട്യൂബ് ചാനല്‍ ആരംഭിച്ചു. ഇപ്പോള്‍ ഒരു ബ്രാന്റ് എന്ന നിലയില്‍ തന്നെ പേളി വളര്‍ന്നു. എല്ലാത്തിനും കട്ടയ്ക്ക് പിന്തുണ നല്‍കി ശ്രീനിയും, ഒപ്പം സുന്ദരികളായ രണ്ട് മക്കളും. നിലയും നിറ്റാരയും അടങ്ങുന്ന ശ്രീനിയുടെയും പേളിയുടെയും യാത്ര സന്തോഷകരമായ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കുന്നു.

Also Read: വഴിയില്‍ ഇന്നോവയും ലോറിയും ആക്‌സിഡന്റായി കിടക്കുന്നത് കണ്ടായിരുന്നു; സന്തോഷേട്ടനാണെന്ന് അറിഞ്ഞില്ല എന്ന് കിഷോര്‍ സത്യ

വിവാഹ വാര്‍ഷികത്തിന് പേളിയ്ക്ക് ശ്രീനി ഒരു സര്‍പ്രൈസ് നല്‍കിയിട്ടുണ്ട്. ആ വീഡിയോ പേളിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വരികയും ചെയ്തു. പന്ത്രണ്ട് മണിക്ക് സര്‍പ്രൈസ് കേക്ക് കട്ടിങ് ആയിരുന്നു. അതിന് ശേഷം പേളി മാണി ഏറെ ആഗ്രഹിച്ച ഒരു മോതിരവും മാലയും സമ്മാനമായി നല്‍കി. വില കൂടിയതു കാരണം പേളി മാണി എടുക്കാതെ വച്ച മാലയും മോതിരവുമായിരുന്നു അത്. അതാണ് പേളിയ്ക്ക് സര്‍പ്രൈസായി ശ്രീനി നല്‍കിയത്. തന്റെ സമ്മാനം ഈ രണ്ട് മക്കളാണെന്ന് പേളി പറയുന്നു.

വിവാഹ വാര്‍ഷികത്തിന് മനോഹരമായ ഒരു പോസ്റ്റും പേളി മാണി പങ്കുവച്ചിട്ടുണ്ട്. ഏഴ് വര്‍ഷം പുറകോട്ട് സഞ്ചരിച്ച്, അന്നത്തെ നമ്മളോട് - നമ്മള്‍ നമ്മളെ മാത്രം ഉണ്ടാക്കുകയല്ല നിലയെയും നിറ്റാരെയയും കൂടെയാണ് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏഴ് വര്‍ഷത്തെ യാത്ര ഒരിക്കലും ഒരു കേക്ക് വാക്ക് പോലെ എളുപ്പമായിരുന്നില്ല, പക്ഷേ തീര്‍ച്ചയായും മനോഹരമായിരുന്നു. കാരണം നമ്മള്‍ എപ്പോഴും നമുക്ക് വേണ്ടി നിലനിന്നു.


കാരണം നിശബ്ദമാവാതെ ഒരുപാട് നമ്മള്‍ സംസാരിച്ചു, മറ്റാരെക്കാളും നമുക്ക് നമ്മളെ തന്നെ തിരഞ്ഞെടുത്തു, എന്തിനാണ് നമ്മള്‍ ഒരുമിച്ചത് എന്ന് ഓരോ ദിവസവും സ്വയം ഓര്‍മിപ്പിച്ചു, പരസ്പരം രണ്ട് പേരുടെയും അഭിപ്രായങ്ങളെയും വികാരങ്ങളെയും മാനിച്ചു, ഒരുമിച്ച് വളര്‍ന്നു, ഏറ്റവും സാധാരണമായ ദിവസങ്ങള്‍ പോലും നമ്മള്‍ ആഘോഷമാക്കി.

എന്റെ എന്നന്നേക്കുമായുള്ള പ്രണയത്തെ കണ്ടെത്താന്‍ കഴിഞ്ഞതാണ് വലിയ ഭാഗ്യം. ഇന്നലെ എനിക്ക് വളരെ സ്‌പെഷ്യലാക്കി തന്നു, സാധാരണമായി ഞാന്‍ ആഗ്രഹിച്ച ഒരു കാര്യം എനിക്ക് യാഥാര്‍ത്ഥ്യമാക്കി തന്നു. ഞാന്‍ എന്നെ തന്നെ തിരച്ചറിയാത്തപ്പോഴും, അവന്‍ എന്നെ എത്രമാത്രം നിരീക്ഷിക്കുന്നുണ്ട് എന്ന് എനിക്കതിലൂടെ മനസ്സിലായി. എന്നും പ്രസന്റ് ആയിരിക്കുന്നതിന്റെ പവര്‍, ഒരു ഭര്‍ത്താവ് എന്ന നിലയില്‍ എനിക്ക് തന്ന ഏറ്റഴും വലിയ സമ്മാനം. ലവ് യു കുട്ടാ- എന്നാണ് പേളിയുടെ പോസ്റ്റ്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article