ഏഴ് ചിത്രങ്ങളുള്ള മഹാവതാര്‍ സിനിമാറ്റിക് യൂണിവേഴ്‌സുമായി ഹോംബാലേ ഫിലിംസ്; ആദ്യചിത്രം ജൂലൈയില്‍

6 months ago 6

ഹോംബാലെ ഫിലിംസും ക്ലീം പ്രൊഡക്ഷന്‍സും തങ്ങളുടെ സ്വപ്‌ന പദ്ധതിയായ ആനിമേറ്റഡ് ഫ്രാഞ്ചൈസിയായ മഹാവതാര്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ ലൈനപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ഒരു ദശാബ്ദത്തിലേറെ നീണ്ടുനില്‍ക്കുന്ന ഈ പരമ്പര, 2025-ല്‍ മഹാവതാര്‍ നരസിംഹത്തില്‍ തുടങ്ങി 2037-ല്‍ മഹാവതാര്‍ കല്‍ക്കി രണ്ടാം ഭാഗത്തില്‍ അവസാനിക്കുന്ന രീതിയില്‍ വിഷ്ണുവിന്റെ പത്ത് ദിവ്യ അവതാരങ്ങളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കും.

ചിത്രങ്ങളുടെ ഔദ്യോഗിക റിലീസ് കലണ്ടര്‍ ഇങ്ങനെ
* മഹാവതര്‍ നരസിംഹ (2025)
* മഹാവതര്‍ പരശുരാം (2027)
* മഹാവതര്‍ രഘുനന്ദന്‍ (2029)
* മഹാവതര്‍ ധാവകദേശ് (2031)
* മഹാവതര്‍ ഗോകുലാനന്ദ (2033)
* മഹാവതര്‍ കല്‍ക്കി ഭാഗം 1 (2035)
* മഹാവതര്‍ കല്‍ക്കി രണ്ടാം ഭാഗം (2037)

ക്ലീം പ്രൊഡക്ഷന്‍സ്, ഹോംബാലെ ഫിലിംസിനൊപ്പം ചേര്‍ന്ന്, ഭാരതത്തിന്റെ പൈതൃകം മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരുസിനിമാറ്റിക് സ്‌കെയിലില്‍ വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നതില്‍ ആവേശഭരിതരാണ് എന്ന് സംവിധായകന്‍ അശ്വിന്‍ കുമാര്‍ പറഞ്ഞു. ദശാവതാരത്തിന്റെ മഹാവതര്‍ പ്രപഞ്ചത്തിലൂടെയാണ് ഈ അതീന്ദ്രിയ അനുഭവം ആരംഭിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധ്യതകള്‍ അനന്തമാണ് എന്നും തങ്ങളുടെ കഥകള്‍ സ്‌ക്രീനില്‍ ജീവന്‍ പ്രാപിക്കുന്നത് കാണാനും ഒരുഇതിഹാസ സിനിമാറ്റിക് യാത്രയ്ക്കായും താന്‍ ആവേശത്തോടെ തയ്യാറെടുക്കുകയാണെന്നും നിര്‍മാതാവ് ശില്‍പ ധവാന്‍ പറഞ്ഞു.

സമയത്തിനും അതിരുകള്‍ക്കും അതീതമായ കഥപറച്ചിലില്‍ തങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് ഹോംബാലെ ഫിലിംസിന്റെ വക്താവ് പറയുന്നത്. മഹാവതാറിലൂടെ, വിഷ്ണുവിന്റെ വിശുദ്ധ അവതാരങ്ങളെ അതിശയിപ്പിക്കുന്ന ആനിമേഷനിലൂടെ ജീവസുറ്റതാക്കുന്ന ഒരു സിനിമാറ്റിക് പ്രപഞ്ചത്തെ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും ഇത് ഇന്ത്യയുടെ ആത്മീയ പൈതൃകത്തിനുള്ള തങ്ങളുടെ ആദരവ് ആണെന്നും അവര്‍ പറഞ്ഞു.

ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്‍പ ധവാന്‍, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'മഹാവതാര്‍ നരസിംഹ' സംവിധാനം ചെയ്യുന്നത് അശ്വിന്‍ കുമാര്‍ ആണ്. ചിത്രം ത്രീഡിയിലും അഞ്ച് ഇന്ത്യന്‍ ഭാഷകളിലും 2025 ജൂലൈ 25-ന് റിലീസ് ചെയ്യും. പിആര്‍ഒ: വൈശാഖ് സി. വടക്കെവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Hombale Films & Kleem Productions denote Mahavatar

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article