Published: November 20, 2025 10:27 PM IST
1 minute Read
ലഹോർ∙ ഏഷ്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ട്വന്റി20 ടീം ആരാണെന്ന പാക്ക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു വായടപ്പിക്കുന്ന മറുപടി നൽകി സിംബാബ്‍വെ ക്യാപ്റ്റൻ സിക്കന്ദര്‍ റാസ. പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകൾക്കെതിരായ ത്രിരാഷ്ട്ര പരമ്പര കളിക്കുന്നതിനായി പാക്കിസ്ഥാനിലെത്തിയപ്പോഴായിരുന്നു താരത്തോട് പാക്ക് മാധ്യമപ്രവർത്തകന്റെ ചോദ്യം. എന്നാൽ ഈ ചോദ്യം റാസ കൈകാര്യം ചെയ്ത രീതി സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രശംസ നേടി.
അടുത്തിടെ ഏഷ്യയിലെ രണ്ടാമത്തെ മികച്ച ടീം തങ്ങളാണെന്ന് അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടിരുന്നു. ഇതോടെ പാക്കിസ്ഥാൻ– അഫ്ഗാനിസ്ഥാൻ ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ വൻ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതു സംബന്ധിച്ചായിരുന്നു പാക്ക് മാധ്യമപ്രവർത്തകന്റെ ചോദ്യം. എന്നാൽ ഏഷ്യയിൽ ആര് ഒന്നാമതായാലും രണ്ടാമതായാലും തനിക്ക് ഒന്നുമില്ലെന്നായിരുന്നു പാക്ക് വംശജൻ കൂടിയായ റാസയുടെ മറുപടി.
‘‘ഞാനിപ്പോൾ ദേശീയ ടീമിന്റെ ഭാഗമായിട്ടാണ് ഇവിടെയിരിക്കുന്നത്. സിംബാബ്‍വെയാണ് ആഫ്രിക്കയിലെ മികച്ച രണ്ടാമത്തെ ടീം. അതു മാത്രമാണ് എനിക്കു പറയാൻ സാധിക്കുക. ഏഷ്യയിൽ ആര് ഒന്നാമതായാലും രണ്ടാമത് വന്നാലും എനിക്ക് ഒന്നുമില്ല. ഞാൻ ദേശീയ ടീമിൽ കളിക്കാത്ത സമയത്ത് ഈ ചോദ്യത്തിനു മറുപടി നൽകാം. ഇത് സിംബാബ്‍വെ ക്യാപ്റ്റന്റെ വാർത്താ സമ്മേളനമാണ്. സിംബാബ്‍വെ ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു ഞാന്‍ മറുപടി പറയാം.’’
‘‘വ്യക്തിപരമായി നോക്കിയാൽ ഏഷ്യയിലെ മികച്ച ടീമുകളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. ആഫ്രിക്കയിലെ ഏറ്റവും മികച്ച ടീമിനു വെല്ലുവിളിയാകാനാണു ഞങ്ങൾ ആഗ്രഹിക്കുന്നത്.’’– സിബാംബ്‍െവ ക്യാപ്റ്റൻ വ്യക്തമാക്കി. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ സിംബാബ്‍വെയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത സിംബാബ്‍വെ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തപ്പോൾ, പാക്കിസ്ഥാൻ 19.2 ഓവറിൽ വിജയത്തിലെത്തി.
🚨🚨 Sikandar Raza humiliated Pakistan connected asking who is Asia's 2nd champion team😭😭
"All I would archer you, zimbabwe is the 2nd champion squad successful africa & I don't springiness F astir who is 1st oregon 2nd champion squad successful asia(chuckles).
It mightiness beryllium an upset for you arsenic I tin work the room, you people… pic.twitter.com/4GW1Y5iohZ
English Summary:








English (US) ·