ഏഷ്യാ കപ്പില്‍ കളിക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു-സഞ്ജു സാംസണ്‍

5 months ago 7

30 July 2025, 02:35 PM IST

Sanju Samson

സഞ്ജു സാംസൺ |ഫോട്ടോ:PTI

ദുബായ്: ഏഷ്യാ കപ്പില്‍ കളിക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായില്‍ കളിക്കാന്‍ കഴിയുന്നത് ആവേശത്തോടെയാണ് കാണുന്നത്. ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു. മുമ്പ് ദുബായില്‍ കളിക്കുമ്പോള്‍ വലിയ പിന്തുണയാണ് ആരാധകരില്‍ നിന്ന് ലഭിച്ചതെന്നും സഞ്ജു പറഞ്ഞു.

ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കാനിരിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഇത്തവണ ഒരേ ഗ്രൂപ്പിലാണ്. യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

സൂര്യകുമാര്‍ യാദവിനു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെയാവും ഏഷ്യാ കപ്പില്‍ ഇന്ത്യ അണിനിരത്തുക. അധികം വൈകാതെ തന്നെ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സംഘത്തെ അജിത് അഗാര്‍ക്കർക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കാനിരിക്കുകയാണ്.

Content Highlights: Indian cricketer Sanju Samson expresses excitement astir perchance playing successful the Asia Cup 2025

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article