20 August 2025, 09:29 AM IST

.
ദുബായ്: സെപ്റ്റംബര്‍ 8 മുതല്‍ യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പേരില്‍ വ്യാജ ടിക്കറ്റുകൾ പ്രചരിക്കുന്നുവെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മുന്നറിയിപ്പ്.
ടൂര്‍ണമെന്റിലേക്കുള്ള ടിക്കറ്റ് വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ല. നിലവില്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വിറ്റഴിക്കുന്ന ടിക്കറ്റുകള്‍ വ്യാജമാണെന്നും തട്ടിപ്പില്‍ വീഴരുതെന്നും ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ഇത്തരം വ്യാജടിക്കറ്റുമായി എത്തുന്ന കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ല.
ഔദ്യോഗിക ടിക്കറ്റ് വില്‍പന ഉടന്‍ എ.സി.സിയും, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: The Asian Cricket Council warns of fraudulent Asia Cup tickets








English (US) ·