Published: July 19 , 2025 04:13 PM IST
1 minute Read
മുംബൈ∙ ഏഷ്യാകപ്പ് ക്രിക്കറ്റ് നടത്തിപ്പിൽ ഉറച്ച നിലപാടുമായി ബിസിസിഐ. ഏഷ്യാ കപ്പ് ടൂർണമെന്റ് നടത്തുന്ന കാര്യം ചര്‍ച്ച ചെയ്യാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവൻ മൊഹ്സിൻ നഖ്‍വി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. ബംഗ്ലദേശിലെ ധാക്കയിൽവച്ച് വാർഷിക യോഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ധാക്കയിലേക്ക് പ്രതിനിധികൾ പോകില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.
യോഗത്തിൽ പാസാക്കുന്ന കാര്യങ്ങൾ ബിസിസിഐ അംഗീകരിക്കില്ലെന്നും പാക്ക് ബോർഡ് തലവൻ കൂടിയായ മൊഹ്‍സിൻ നഖ്‍വിയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയാണ് ഏഷ്യാ കപ്പിന്റെ ആതിഥേയർ. എന്നാൽ ഈ വർഷം നടക്കേണ്ട ടൂർണമെന്റിന്റെ മത്സര ക്രമം ഇതുവരെ പുറത്തുവന്നിട്ടില്ല. സെപ്റ്റംബറിൽ മത്സരങ്ങൾ നടക്കുമെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. വാർഷിക യോഗത്തിന്റെ വേദി മാറ്റണമെന്ന നിലപാട് ബിസിസിഐ ആവർത്തിക്കുമ്പോൾ, മൊഹ്സിൻ നഖ്‍വി ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ആതിഥേയരായ ഇന്ത്യയുടെ പ്രതിനിധികളില്ലാതെ യോഗം നടത്തിയിട്ട് കാര്യമില്ലെന്നതിനാൽ, ബിസിസിഐയുടെ ആവശ്യത്തിന് എസിസി വഴങ്ങേണ്ടിവരും. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഒമാൻ ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണയും ബിസിസിഐയ്ക്കാണ്. 2023 ൽ നടന്ന ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കയെ തോൽപിച്ച് ഇന്ത്യ കിരീടം ചൂടിയിരുന്നു. ട്വന്റി20 ഫോർമാറ്റിലാണ് ഇത്തവണത്തെ മത്സരങ്ങൾ നടക്കുക.
English Summary:








English (US) ·