Published: July 12 , 2025 12:11 PM IST
1 minute Read
കറാച്ചി∙ ഇന്ത്യയിലെ സുരക്ഷാ സാഹചര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ തങ്ങളുടെ ടീമിനെ ഈ വർഷത്തെ ഏഷ്യാ കപ്പ്, ജൂനിയർ ലോകകപ്പ് ഹോക്കി ടൂർണമെന്റുകൾക്ക് അയയ്ക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് പാക്കിസ്ഥാൻ. ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, സർക്കാർ അനുവാദമില്ലാതെ ടീമിനെ അയയ്ക്കാൻ സാധിക്കില്ലെന്ന് പാക്ക് ഹോക്കി ഫെഡറേഷൻ സെക്രട്ടറി ജനറൽ റാണ മുജാഹിദ് പറഞ്ഞു.
അതേസമയം ടൂർണമെന്റുകളിൽ പാക്ക് ടീമിനെ പങ്കെടുപ്പിക്കാൻ കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 7 വരെ ബിഹാറിലാണ് ഏഷ്യാ കപ്പ് ഹോക്കി നടക്കുന്നത്. ചെന്നൈയിലും മധുരയിലുമായി നവംബർ 28 മുതലാണ് ഹോക്കി ജൂനിയർ ലോകകപ്പ് മത്സരങ്ങൾ.
English Summary:








English (US) ·