ഏഷ്യാ കപ്പ് ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും, ഗില്‍ വൈസ് ക്യാപ്റ്റന്‍; സഞ്ജു ടീമില്‍

5 months ago 5

sanju

സഞ്ജു സാംസണും സൂര്യകുമാർ യാദവും |ഫോട്ടോ:AFP

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15-അംഗ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവാണ് നായകന്‍. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉപനായകനായി ടീമിലുണ്ട്. ജസ്പ്രീത് ബുംറയും ടീമിലുണ്ട്.

അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റു ബാറ്റര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. സഞ്ജുവിന് പുറമേ ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. സൂപ്പര്‍താരം ജസ്പ്രീത് ബുംറയാണ് പേസ് നിരയെ നയിക്കുന്നത്. അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയുമാണ് മറ്റുപേസര്‍മാര്‍. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

അതേസമയം ടീമിലിടം പിടിക്കുമെന്ന് കരുതിയ ശ്രേയസ്സ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, മുഹമ്മദ് സിറാജ് എന്നിവര്‍ 15-അംഗ പട്ടികയിലില്ല.

ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. എട്ട്‌ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക.

ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.

Content Highlights: amerind cricket squad asia cupful cricket announced

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article