ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ട്വന്റി20: പാക്കിസ്ഥാന് കിരീടം; ബംഗ്ലദേശിനെ തോൽപിച്ചത് സൂപ്പർ ഓവറിൽ

1 month ago 2

മനോരമ ലേഖകൻ

Published: November 24, 2025 03:03 AM IST

1 minute Read

 @hariskhansafi33/x)
ക്യാപ്റ്റൻ ഇർഫാൻ ഖാൻ നിയാസി ജേതാക്കൾക്കുള്ള ട്രോഫിയുമായി (Photo: @hariskhansafi33/x)

ദോഹ ∙ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാൻ ഷഹീൻസ് ചാംപ്യൻമാർ. ആവേശം സൂപ്പർ ഓവറിലേക്ക് നീണ്ട കലാശപ്പോരാട്ടത്തിൽ ബംഗ്ലദേശ് എ ടീമിനെ തോൽപിച്ചു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് എ 6 റൺസെടുത്തപ്പോഴേക്കും 2 വിക്കറ്റ് നഷ്ടമായി പുറത്തായി. വിജയലക്ഷ്യമായ 7 റൺസ് നാലാം പന്തിൽ കീഴടക്കി പാക്കിസ്ഥാൻ ഷഹീൻസ് കിരീടമുറപ്പിച്ചു. 

നേരത്തേ 20 ഓവർ മത്സരത്തിൽ ഇരു ടീമും 125 റൺസ് നേടി തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റു ചെയ്ത് പാക്കിസ്ഥാനെ 125 റൺസിൽ ഓൾഔട്ടാക്കിയ ബംഗ്ലദേശ് തുടക്കത്തിൽ മേൽക്കൈ നേടിയിരുന്നെങ്കിലും മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശിനെ 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസിൽ എറിഞ്ഞൊതുക്കി പാക്കിസ്ഥാനും തിരിച്ചടിച്ചു. ജയിക്കാൻ 7 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ 6 റൺസ് മാത്രമാണ് ബംഗ്ലദേശ് ബാറ്റർമാർക്ക് നേടാനായത്. 

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @hariskhansafi33/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Asia Cup Rising Stars T20: Pakistan Shaheens Crowned Champions After Beating Bangladesh A successful Dramatic Final

Read Entire Article