Published: July 30 , 2025 05:35 PM IST
1 minute Read
ന്യൂഡൽഹി ∙ അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പ് ഹോക്കിയിലും ജൂനിയർ ലോകകപ്പിലും പങ്കെടുക്കാൻ പാക്കിസ്ഥാൻ ടീം ഇന്ത്യയിലെത്തും. ടീം ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നതിനു പാക്കിസ്ഥാൻ സർക്കാർ വിലക്കേർപ്പെടുത്തി എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഹോക്കി ഇന്ത്യയുടെ സ്ഥിരീകരണം. പാക്കിസ്ഥാൻ ടീം വീസയ്ക്ക് അപേക്ഷിച്ചതായി ഹോക്കി ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.
18 കളിക്കാരും 7 ഒഫിഷ്യൽസും അടങ്ങുന്ന സംഘമാണ് വീസയ്ക്ക് അപേക്ഷ നൽകിയത്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഏഴുവരെ ബിഹാറിലെ രാജ്ഗിറിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ചെന്നൈയിലും മധുരയിലുമായി നവംബർ 28 മുതലാണ് ഹോക്കി ജൂനിയർ ലോകകപ്പ് മത്സരങ്ങൾ നടക്കുക.
ഏഷ്യാ കപ്പിലും ജൂനിയർ ലോകകപ്പിലും പങ്കെടുക്കാൻ പാക്കിസ്ഥാൻ പുരുഷ ഹോക്കി ടീമിന് ഇന്ത്യൻ കായിക മന്ത്രാലയം അനുമതി നൽകിയെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനാൽ പാക്കിസ്ഥാൻ സർക്കാർ ഇടപെട്ട് യാത്ര ഒഴിവാക്കിയെന്ന് പാക്കിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
English Summary:








English (US) ·