09 September 2025, 10:00 PM IST

അഫ്ഗാൻ ഹോങ് കോങ് മത്സരത്തിൽനിന്ന് |ഫോട്ടോ:AFP
അബുദാബി: ഏഷ്യാകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തില്‍ ഹോങ് കോങ്ങിനെതിരെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്താന്‍. ഓപ്പണര്‍ സിദ്ദുഖല്ല അതാലിന്റെയും അസ്മത്തുല്ല ഒമര്‍സായിയുടെയും അര്‍ദ്ധ സെഞ്ചുറികളുടെ മികവില്‍ ഹോങ് കോങ്ങിന് മുന്നില്‍ 189 എന്ന വിജയലക്ഷ്യം വെച്ചു. സിദ്ദുഖല്ല അതാല്‍ 52 പന്തില്‍ മൂന്ന് സിക്‌സറുകളും ആറ് ഫോറുകളും അടിച്ചാണ് 73 റണ്‍ നേടിയത്. 21 പന്തില്‍നിന്ന് ഒമര്‍സായ് 53 റണ്‍സ് നേടി. അഞ്ച് സിക്‌സറുകളും രണ്ട് ഫോറുകളും അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. 33 റണ്‍സെടുത്ത് മുഹമ്മദ് നബിയും മികച്ച പ്രകടനം കാഴ്ചവെച്ചു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാന്‍ 188 അടിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. 26 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ ഒരുമിച്ച് നഷ്ടമായി. മറ്റൊരു ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് എട്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ പിന്നാലെ എത്തിയ ഇബ്രാഹിം സര്‍ദാന് ഒരു റണ്ണില്‍ വീണു. ഹോങ് കോങ്ങിനായി ആയുഷ് ശുക്ല, കിഞ്ജിത് ഷാ എന്നിവര്‍ രണ്ട് വീതവും അതീഖ് ഇഖ്ബാവും ഇഹ്‌സാന്‍ ഖാനും ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlights: Afghanistan Sets Challenging Target of 189 Against Hong Kong successful Asia Cup Opener








English (US) ·