Published: November 19, 2025 03:25 AM IST Updated: November 19, 2025 07:53 AM IST
1 minute Read
ദോഹ ∙ ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ട്വന്റി20യിൽ, ഒമാനെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യ എ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. അർധ സെഞ്ചറിയുമായി പുറത്താകാതെനിന്ന വസിം അലിയുടെ (45 പന്തിൽ 54 റൺസ്) ഇന്നിങ്സാണ് ഒമാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഇന്ത്യ എയ്ക്കായി ഗുർജപ്നീത് സിങ്ങും സുയാഷ് ശർമയും 2 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ പ്രിയാംശ് ആര്യയെയും (10) വൈഭവ് സൂര്യവംശിയെയും (12) നഷ്ടമായെങ്കിലും നമൻ ധീർ (30), ഹർഷ് ദുബെ (53 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്സുകളുടെ ബലത്തിൽ ഇന്ത്യ എ 17.5 ഓവറിൽ ലക്ഷ്യം കണ്ടു. സ്കോർ: ഒമാൻ 20 ഓവറിൽ 7ന് 135. ഇന്ത്യ എ 17.5 ഓവറിൽ 4ന് 138.
ജയത്തോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിഫൈനലിന് യോഗ്യത നേടി. പാക്കിസ്ഥാനാണ് ഒന്നാമത്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരെ ഇന്ത്യ സെമിഫൈനലിൽ നേരിടും. 21നാണ് സെമി ഫൈനൽ. 23നു ഫൈനൽ.
English Summary:








English (US) ·