Published: September 17, 2025 02:46 PM IST Updated: September 17, 2025 08:05 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ ഹസ്തദാന വിവാദം തുടരുന്നതിനിടെ സംഭവത്തിൽ പുതിയ ‘ട്വിസ്റ്റ്’ പുറത്ത്. ഇന്ത്യ ഏഷ്യാകപ്പ് വിജയിക്കുകയാണെങ്കിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എസിസിയെ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനും പാക്കിസ്ഥാൻ സർക്കാരിലെ മന്ത്രിയുമാണ് മൊഹ്‍സിൻ നഖ്‍വി. ഈ സാഹചര്യത്തിലാണ് സൂര്യകുമാർ യാദവ് എതിർപ്പു പ്രകടിപ്പിച്ചതെന്നാണു വിവരം. ടൂർണമെന്റിലെ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ തന്നെ സൂപ്പർ ഫോറിൽ കടന്നിരുന്നു. ഏഷ്യാകപ്പിൽ സൂപ്പർ ഫോർ ഉറപ്പിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. നിലവിലെ ഫോം വച്ച് ഇന്ത്യ ചാംപ്യൻമാരാകാനും സാധ്യതയുണ്ട്. സൂര്യകുമാർ യാദവിന്റെ ആവശ്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇതുവരെ പരിഗണിച്ചിട്ടില്ല.
ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു പിന്നാലെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിനിർത്തണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യമുന്നയിച്ചിരുന്നു. മത്സരത്തിന്റെ ടോസിനു മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയോട് മാച്ച് റഫറി ആവശ്യപ്പെട്ടതായാണു പിസിബിയുടെ ആരോപണം. ഇത് സ്പോർട്സ്മാൻഷിപ്പിന് എതിരാണെന്നും മാച്ച് റഫറി പക്ഷപാതം കാണിച്ചെന്നും ആരോപിച്ചാണ് പിസിബി പരാതി നൽകിയത്.
സിംബാബ്‍വെയിൽ നിന്നുള്ള അറുപത്തിയൊൻപതുകാരൻ പൈക്റോഫ്റ്റ് ഐസിസി എലീറ്റ് പാനലിലുള്ള മാച്ച് റഫറിയാണ്. യുഎഇക്കെതിരായ മത്സരം ഒരു മണിക്കൂറോളം വൈകിച്ച പാക്കിസ്ഥാൻ താരങ്ങൾ മൊഹ്സിൻ നഖ്‍വിയുടെ ഇടപെടലിനെ തുടർന്നാണു സ്റ്റേഡിയത്തിലേക്കു പോയത്. ദുബായിലെ ഹോട്ടലില്‍ തന്നെ തുടർന്ന പാക്ക് താരങ്ങൾ പിസിബിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു.
English Summary:








English (US) ·