അബുദാബി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരേ ഒമാന് 189 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മലയാളി താരം സഞ്ജു സാംസണിന്റെ അര്‍ധസെഞ്ച്വറിയുടെ (45 പന്തില്‍ 56 റണ്‍സ്) കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററും സഞ്ജുവാണ്. അഭിഷേക് ശര്‍മ(38) തിലക് വര്‍മ(29) അക്‌സര്‍ പട്ടേല്‍(26) എന്നിവരും ബാറ്റിങ്ങ് നിരയില്‍ തിളങ്ങി. ഒമാന്‍ ബൗളര്‍മാരില്‍ ഫൈസല്‍ ഷാ, ജിതേന്‍കുമാര്‍, ആമിര്‍ കലീം എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി.
രണ്ടാംഓവറിലെ മൂന്നാംപന്തില്‍ തന്നെ ഇന്ത്യയുടെ ഓപ്പണറായ ശുഭ്മാന്‍ ഗില്‍(5) പുറത്തായി. തുടര്‍ന്ന് വണ്‍ഡൗണായി സഞ്ജു സാംസണ്‍ ക്രീസിലെത്തി. 45 പന്തില്‍ മൂന്നുവീതം ഫോറും സിക്‌സും നേടിയാണ് സഞ്ജു 56 റണ്‍സ് നേടിയത്. രണ്ടാംഓവറില്‍ ക്രീസിലെത്തിയ സഞ്ജു 18-ാം ഓവറിലാണ് മടങ്ങിയത്.
നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അബുദാബി ഷെയ്ഖ് സയിദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് പകരം അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ടീമിലെ മാറ്റം.
ടീം ഇന്ത്യ പ്ലേയിങ് ഇലവന്‍:
സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍) അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
ടീം ഒമാന്‍ പ്ലേയിങ് ഇലവന്‍:
ജതീന്ദര്‍ സിങ്(ക്യാപ്റ്റന്‍), അമീര്‍ കലീം, ഹമ്മാദ് മിര്‍സ, വിനായക് ശുക്ല, ഷാ ഫൈസര്‍, സിക്രിയ ഇസ്ലാം, ആര്യന്‍ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീല്‍ അഹമദ്, സമയ് ശ്രീവാസ്തവ, ജിതേന്‍ രാമാനാന്ദി.
Content Highlights: India won the flip and chose to bat against Oman successful their last Asia Cup radical signifier match.








English (US) ·