11 September 2025, 10:15 PM IST

Photo: AFP
അബുദാബി: ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഭേദപ്പെട്ട സ്കോറുമായി ഹോങ് കോങ്ങ്. ആദ്യം ബാറ്റ് ചെയ്ത ഹോങ് കോങ്ങ് 20 ഓവറിൽ ഏഴുവിക്കറ്റിന് 143 റൺസെടുത്തു.
ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഹോങ് കോങ്ങ് 40 പന്തിൽ 42 റൺസെടുത്ത സീഷാൻ അലിയുടേയും 34 പന്തിൽ 30 റൺസ് നേടിയ നിസാഖാത്ത് ഖാന്റേയും ബാറ്റിങ്ങിലാണ് ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. ക്യാപ്റ്റൻ യസീം മുർത്താസയുടെ(19 പന്തിൽ 28) ഇന്നിങ്സും ടീമിന് നിർണായകമായി.
കളിയുടെ തുടക്കത്തിൽ തന്നെ ഓപ്പണർ അൻഷുമാൻ റാത്ത് (നാല്), ബാബർ ഹയാത്ത്(14) എന്നിവർ പുറത്തായതോടെ ഹോങ് കോങ്ങ് പ്രതിസന്ധി നേരിട്ടതാണ്. എന്നാൽ, മൂന്നാം വിക്കറ്റിൽ സീഷാനും നിസാഖാത്ത് ഖാനും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. അതിനുശേഷം സീഷാൻ മടങ്ങിയെങ്കിലും യസീം മുർത്താസയെ കൂട്ടുപിടിച്ച് നിസാഖാത്ത് ഖാൻ ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു.
ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദ് അഞ്ചും മെഹ്ദി ഹസ്സൻ മൂന്നും മുസ്തഫിസുർ റഹ്മാൻ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlights: Asia Cup T20: Hong Kong Sets 143-Run Target for Bangladesh After Steady Innings








English (US) ·