Published: May 28 , 2025 10:42 AM IST
1 minute Read
കുമീ (ദക്ഷിണ കൊറിയ)∙ ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് രണ്ടു മെഡൽ. പുരുഷൻമാരുടെ 10,000 ഓട്ടത്തിൽ ദേശീയ റെക്കോർഡ് ഉടമ കൂടിയായ യുപി സ്വദേശി ഗുൽവീർ സ്വർണം നേടിയപ്പോൾ പുരുഷൻമാരുടെ 20 കിലോമീറ്റർ റേസ് വോക്കിൽ തമിഴ്നാട് സ്വദേശിയായ സെർവിൻ സെബാസ്റ്റ്യൻ വെങ്കലം സ്വന്തമാക്കി.
മെഡൽ പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 5 സ്വർണവും 2 വെള്ളിയുമടക്കം 7 മെഡലുമായി ചൈനയാണ് ഒന്നാമത്. വനിതാ ജാവലിനിൽ മെഡൽ പ്രതീക്ഷയായിരുന്ന അന്നു റാണി നാലാം സ്ഥാനത്തായി. ഇന്നു പുരുഷ ട്രിപ്പിൾ ജംപ് ഫൈനലിൽ അബ്ദുല്ല അബൂബക്കറും വനിതാ ലോങ്ജംപ് യോഗ്യതാ റൗണ്ടിൽ ആൻസി സോജൻ മത്സരിക്കുന്നുണ്ട്.
English Summary:








English (US) ·