Published: April 25 , 2025 10:10 AM IST
1 minute Read
കൊച്ചി ∙ ദക്ഷിണ കൊറിയയിൽ മേയ് 27 മുതൽ 31 വരെ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നു പ്രഖ്യാപിക്കും. കൊച്ചിയിൽ ചേരുന്ന സിലക്‌ഷൻ കമ്മിറ്റി യോഗത്തിനു ശേഷമാകും ടീം പ്രഖ്യാപനമെന്ന് അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) പ്രസിഡന്റ് ബഹാദൂർ സിങ് സാഗൂ പറഞ്ഞു.
ഒട്ടേറെ അത്‌ലീറ്റുകൾ ഫെഡറേഷൻ കപ്പിലൂടെ ഏഷ്യൻ ചാംപ്യൻഷിപ്പിനു യോഗ്യത നേടിയിട്ടുണ്ട്. യോഗ്യതാ മാർക്ക് കടക്കാനാവാത്തവരുടെ കാര്യത്തിൽ സിലക്‌ഷൻ കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. ചൈനയിൽ മേയ് 10,11 തീയതികളിൽ നടക്കുന്ന വേൾഡ് അത്‌ലറ്റിക്സ്
റിലേയിൽ ഇന്ത്യയുടെ പുരുഷ, മിക്സഡ് റിലേ ടീമുകൾ പങ്കെടുക്കുമെന്നും സാഗൂ പറഞ്ഞു.
English Summary:








English (US) ·