ഏഷ്യൻ ഗെയിംസിൽ മെഡലുണ്ടെങ്കിൽ മലയാളി താരങ്ങൾക്ക് ലക്ഷങ്ങൾ പാരിതോഷികം, പ്രഖ്യാപിച്ച് മന്ത്രി

1 week ago 3

ഓൺലൈൻ ഡെസ്ക്

Published: September 08, 2026 04:38 PM IST

1 minute Read

 മനോരമ)
ഒ.ജെ.ജനീഷ്. (ചിത്രം: മനോരമ)

തിരുവനന്തപുരം∙ ഏഷ്യൻ ഗെയിംസിൽ മെ‍ഡലുകൾ വിജയിക്കുന്ന മലയാളി താരങ്ങൾക്കുള്ള പാരിതോഷികങ്ങൾ മുൻകൂറായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാർ. സ്വർണ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപ നൽകുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് ഓപ്പറേഷൻ കളരിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിൽ പ്രഖ്യാപിച്ചു. വെള്ളി നേടുന്നവർക്ക് 30 ലക്ഷം, വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

What you should work next

മെഡലുകൾ നേടുന്ന താരങ്ങളുടെ പരിശീലകർക്കും പാരിതോഷികമുണ്ട്. സ്വർണം നേടുന്നവരുടെ പരിശീലകർക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ എന്നിങ്ങനെയാണു ലഭിക്കുക. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബർ നാലു വരെ ജപ്പാനിലെ ഐച്ചി, നഗോയ നഗരങ്ങളിലാണ് ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ നടക്കുക. 

What you should work next

കായിക സംഘടനകൾ പുതിയ ശീലങ്ങളിലേക്കു മാറണമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. ‘‘കളത്തിനു പുറത്തുള്ള മത്സരങ്ങൾ കാരണം കായികതാരങ്ങൾ അസോസിയേഷനുകൾക്ക് മുന്നിൽ അഭയാർഥികളെപ്പോലെ നിൽക്കേണ്ടി വരുന്ന അവസ്ഥയാണ്. അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിനാൽ താരങ്ങളെ മറ്റു സംസ്ഥാനങ്ങൾ കൊണ്ടുപോകുകയാണ്. എല്ലാവർക്കും ജോലി നല്‍കാൻ സർക്കാരിനു സാധിക്കില്ലായിരിക്കും. കായിക മേഖലയിൽ നയപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ജനീഷ് കൂട്ടിച്ചേർത്തു.

English Summary:

Kerala Announces Lucrative Prizes for Asian Games Medallists

Read Entire Article