ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് റേഞ്ചിലേക്ക് ഒരു യാത്ര, കാടകം കടന്ന്, വെടിമുഴക്കം!

1 month ago 4

അനുഭവങ്ങളാണു യാത്രകളെ മനോഹരമാക്കുന്നത്. കാടും മലയും കടന്ന്, കാട്ടരുവിയും പുഴകളും കടന്നുള്ള ഒരു ജപ്പാൻ യാത്രയാണിത്. ഏതെങ്കിലും വിനോദസഞ്ചാരകേന്ദ്രത്തിലേക്കാണെന്നു കരുതരുത്. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് മത്സരങ്ങൾ നടക്കുന്ന ഐച്ചി പ്രിഫെക്ചർ ജനറൽ ഷൂട്ടിങ് ഗാലറിയിലേക്കായിരുന്നു യാത്ര. അവിടേക്കു പോകുന്നതിനെപ്പറ്റി പറഞ്ഞപ്പോൾതന്നെ ഗെയിംസിന്റെ ഇവന്റ് മാനേജ്മെന്റ് ടീമിന്റെ ഭാഗമായ ഷാന്റോ കളത്തിങ്കൽ പറഞ്ഞു– ‘അതൊരു കാടിനുള്ളിലാണ്.’

പ്രശസ്ത കാർ നിർമാതാക്കളായ ടൊയോട്ടക്കാരുടെ സ്വന്തം നാടായ ടൊയോട്ട സിറ്റിയിൽനിന്ന് അൽപം മാറി ഉറേനോച്ചോ ഗ്രാമത്തിലാണു ഷൂട്ടിങ് റേഞ്ച്. ഗ്രാമത്തിൽ ആൾത്താമസം കുറവാണ്. നഗോയയിൽനിന്ന് 75 കിലോമീറ്റർ ദൂരം. 2 ട്രെയിനുകൾ മാറിക്കയറണം. അവിടെനിന്നു ബസിൽ പിന്നെയും പോകണം. ട്രെയിനിൽ യാത്ര തുടങ്ങി അധികം വൈകാതെതന്നെ നഗോയയിലെ കൂറ്റൻ കെട്ടിടങ്ങൾ കാഴ്ചയിൽനിന്നു മറഞ്ഞു. നഗരം വിട്ടു ഗ്രാമങ്ങളായി; ഗ്രാമങ്ങളിലെ കൃഷിയിടങ്ങളായി.

ജപ്പാന്റെ ഭൂപ്രകൃതിയനുസരിച്ച് വളരെ കുറച്ചു ഭൂമിയിൽ മാത്രമേ കൃഷിയുള്ളൂ. മൊത്തം വിസ്തൃതിയുടെ 12% മാത്രം. എന്നാൽ ലഭ്യമായ ഭൂമിയിൽ അവർ നന്നായി കൃഷി ചെയ്യും. നെല്ലാണു പ്രധാന വിള. മധുരക്കിഴങ്ങ്, കരിമ്പ് തുടങ്ങിയവയുമുണ്ട്. രസകരമായ കാര്യം ജപ്പാനിൽ കൃഷി ചെയ്യുന്നവരുടെ ശരാശരി പ്രായം 65 ആണത്രേ. ചെറുപ്പക്കാർക്കൊന്നും വലിയ താൽപര്യമില്ലാത്തതുകൊണ്ട് ഇപ്പോൾ ‘ഓട്ടമേഷൻ മോഡി’ലാണു കൃഷി. നഗോയയിൽനിന്ന് 25 കിലോമീറ്റർ അകലെ യക്സെ സ്റ്റേഷനിൽ ട്രെയിനിറങ്ങി. ഇനി യാത്ര ബസിൽ. ബസ് മല കയറുകയാണ്. ഐച്ചിയിലെ പ്രശസ്തമായ കോറൻകി വാലിയും കമികോഷി വാലിയും കാമഗോവ വാലിയും കടന്നു വീണ്ടും മുന്നോട്ട്. ഇടതൂർന്ന പൈൻമരങ്ങൾ. അവയ്ക്കിടയിലൂടെ കാട്ടരുവികൾ ഒഴുകിവരുന്നു. മലയിൽ മണ്ണിടിച്ചിൽ തടയാൻവേണ്ടി ആഴത്തിൽ സോയിൽ നെയ്‌ലിങ് ചെയ്ത് ഉറപ്പിച്ചാണു റോഡ് നിർമിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിൽ ദേശീയപാത നിർമാണത്തിനായി ചെയ്ത സോയിൽ നെയ്‌ലിങ് പോലെയൊന്നുമല്ല. ജപ്പാൻകാർ ഇത്തരം നിർമാണരീതികളിൽ അഗ്രഗണ്യരാണ്. വനമേഖലയെ കാര്യമായി ഉപദ്രവിക്കാതെയാണു വികസനം.

അതുകൊണ്ടുതന്നെ നഗരമേഖലയോടു ചേർന്നും കാടുകൾ കാണാം. ഒടുവിൽ ചോലവനങ്ങളും കാട്ടരുവികളും കടന്നു ബസ്, ഷൂട്ടിങ് റേഞ്ചിനു മുന്നിലെത്തി. ശരിക്കും കാടിനകത്തുള്ള ഷൂട്ടിങ് റേഞ്ച്. നഗോയ നഗരത്തിൽ കണ്ടതു മാത്രമല്ല യഥാർഥ ജപ്പാനെന്ന് ഈ യാത്ര പലവട്ടം ഓർമിപ്പിച്ചു.

English Summary:

Japan question experiences are genuinely shaped by the travel itself. This peculiar travel progressive navigating done forests, mountains, streams, and rivers to scope the shooting assemblage successful Aichi Prefecture, the venue for the Asian Games shooting competitions. The travel highlighted the earthy quality of Japan and its businesslike infrastructure, adjacent successful distant areas.

Read Entire Article