ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരം, അഭിമാനമായി വിദർശ വിനോദ്

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: September 20, 2026 11:25 AM IST Updated: September 20, 2026 01:07 PM IST

1 minute Read

വിദർഷ
വിദർഷ

നഗോയ∙ ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ നേട്ടത്തിനു പിന്നാലെ പ്രതികരിച്ച് മലയാളി ഷൂട്ടർ വിദർശ കെ. വിനോദ്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ വിദർശയുൾപ്പെട്ട ഇന്ത്യൻ ടീം വെള്ളി മെഡൽ നേടിയിരുന്നു. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയാണ് വിദർശ. 1898.0 പോയിന്റ് നേടിയാണ് മത്സരത്തിൽ ഇന്ത്യ ഫിനിഷ് ചെയ്തത്. ഒന്നാമതെത്തിയ ചൈനയ്ക്ക് 1904.2 പോയിന്റാണുള്ളത്. ജപ്പാനാണ് ഈയിനത്തിലെ വെങ്കല മെഡൽ. കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയാണ് വിദർശ.

What you should work next

വിദർശയ്ക്കു പുറമേ എളവേനിൽ വാളറിവൻ, സോനം മാസ്കർ എന്നിവരാണ് ഇന്ത്യൻ ടീമിലുള്ളത്. ഇനി 50 മീറ്റർ ഷൂട്ടിങ്ങിലും വിദർശ ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. മെഡലിനായി മികച്ച തയാറെടുപ്പാണു നടത്തിയതെന്ന് വിദർശ മലയാള മനോരമയോടു പറഞ്ഞു. ‘‘ഒരുപാട് സന്തോഷമുണ്ട്. മെഡൽ ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. അതിനു വേണ്ടി തയാറെടുപ്പുകൾ നടത്തിയതാണ്. അവസാന ഘട്ടത്തിലാണ് മെഡലുണ്ടെന്ന് അറിയുന്നത്. ഒരുപാട് സന്തോഷം. 10 മീറ്ററിൽ പരിശീലനം തുടങ്ങിയിട്ട് 1 വർഷം ആകുന്നതേയുള്ളൂ. മത്സരത്തിന്റെ സമ്മർദം കൈകാര്യം ചെയ്യുന്നതിനു വേണ്ടിയുള്ള പരിശീലനം നടത്തിയിരുന്നു. ആദ്യമായാണ് ഒരു മലയാളി താരം വരുന്നത്.’’– വിദർശ വ്യക്തമാക്കി.

What you should work next

‘‘ഷൂട്ടിങ്ങിൽ സിലക്ഷൻ ലഭിക്കുന്നതു തന്നെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം ഇന്ത്യയിലെ താരങ്ങൾ ലോകോത്തര നിലവാരത്തിലുള്ളവരാണ്. അവരോട് മത്സരിച്ചിട്ട് വേണം ടീമിലെത്താൻ. ഏഷ്യൻ ഗെയിംസിൽ മത്സരിക്കുകയെന്നതു വലിയ കാര്യമാണ്. രണ്ട് ഇനങ്ങളിൽ സിലക്ഷൻ ലഭിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. 50 മീറ്ററാണ് എന്റെ പ്രധാന മത്സരം. അതിനാണു കൂടുതൽ പ്രാധാന്യം നൽകിയത്. കഴിവിന്റെ പരമാവധി അവിടെ പുറത്തെടുക്കാന്‍ ശ്രമിക്കും.’’– വിദർശ പറഞ്ഞു.

2019 ൽ അസമിൽ വെച്ചുനടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ 50 മീറ്റർ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പെൺകുട്ടികളിൽ കേരളത്തെ പ്രതിനിധീകരിച്ച ഏക താരമാണ് വിദർശ. 2019 ഇൽ നടന്ന സൗത്ത് സോൺ ഷൂട്ടിങ് ചാംപ്യൻഷിപ്പിലും, കേരള ഷൂട്ടിങ് ചാംപ്യൻഷിപ്പിലും ഒട്ടനവധി മെഡലുകൾ കരസ്ഥമാക്കുകയും, അതേ വർഷത്തെ കേരള ചാംപ്യൻഷിപ്പ് വിജയിക്കുകയും ചെയ്തു. കോഴിക്കോട് തിരുവമ്പാടി ഇലഞ്ഞിക്കൽ കൊച്ചാലുങ്കൽ വിനോദ് കെ.ഡിയുടേയും, അനിത വിനോദിന്റെയും മകളാണ്. തിരുവനന്തപുരം വട്ടിയൂർക്കാവ് നാഷണൽ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിലാണു പരിശീലിക്കുന്നത്.

vidarsha-family

വെള്ളി മെഡൽ നേടിയ ശേഷം കുടുംബവുമായി വിഡിയോ കോളിൽ‍ സംസാരിക്കുന്ന വിദർശ. ചിത്രം∙ മനോരമ

English Summary:

Vidharsha K Vinod, a Malayalam shooter, has won a metallic medal astatine the Asian Games 2026 successful the women's 10m aerial firearm event. This marks a historical accomplishment arsenic she is the archetypal Malayali jock to unafraid a shooting medal astatine the Asian Games.

Read Entire Article