ഏഷ്യൻ പാരാ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ; അഭിമാനമായി ആൽഫിയ ജെയിംസ്

4 weeks ago 8

ഓൺലൈൻ ഡെസ്‌ക്

Published: October 21, 2026 02:40 PM IST

1 minute Read

ആൽഫിയ ജെയിംസ് (Instagram/the_lady_marvellous/)
ആൽഫിയ ജെയിംസ് (Instagram/the_lady_marvellous/)

നഗോയ ∙ ഏഷ്യൻ പാരാ ഗെയിംസിൽ മലയാളി താരത്തിന് ചരിത്രമെഡൽ. വീൽചെയർ ബാഡ്മിന്റനിൽ ആൽഫിയ ജെയിംസാണ് വെങ്കൽ മെഡൽ നേടിയത്. പല്ലവി കലുവെഹള്ളിക്കൊപ്പമാണ്  നേട്ടം. വീൽചെയർ ബാഡ്മിന്റനിൽ ആദ്യമായാണ് ഇന്ത്യയ്ക്ക് മെഡൽ ലഭിക്കുന്നത്. സെമിഫൈനലിൽ ചൈനയുടെ സു ടിംഗ്ടിങ്, യാങ് ഫാൻ സഖ്യത്തോട് 3-21, 9-21 എന്ന സ്കോറിന് പരാജയപ്പെട്ടതിനെത്തുടർന്ന് സഖ്യത്തിന് വെങ്കലമെഡൽ കൊണ്ട് തൃപ്തിപെടേണ്ടി വന്നത്.

What you should work next

മൂവാറ്റുപുഴ പിറമാടം സ്വദേശിയായ ആൽഫിയ ജെയിംസ്, 17–ാം വയസ്സിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നാലാം നിലയിൽ നിന്നു താഴേക്ക് വീണാണ് അരയ്ക്ക് താഴെ തളർന്നത്. ബാസ്‌കറ്റ് ബോൾ താരമായിരുന്ന ആൽഫിയ ഇതിനു ശേഷമാണ് പാരാ ഗെയിംസിലേക്ക് തിരിഞ്ഞത്. ആദ്യ പവർലിഫ്റ്റിങ്ങായിരുന്നു ഇനം. ഇതിനുശേഷമാണ് ബാഡ്മിന്റനിലേക്ക് വന്നത്.

English Summary:

Alphiya James historical bronze medal triumph astatine the Asian Para Games marks India's first-ever wheelchair badminton medal. The Muvattupuzha autochthonal secured the podium decorativeness alongside Pallavi Kolhekar successful wheelchair badminton.

Read Entire Article