Published: November 24, 2025 04:26 PM IST
1 minute Read
തിരുവനന്തപുരം∙ തായ്‌ലൻഡിൽ നടന്ന ഏഷ്യൻ യൂത്ത് റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പ് 2025 മത്സരത്തില്‍ അഭിമാന നേട്ടം കൈവരിച്ചു ദിവി ബിജേഷ്. അണ്ടർ-10 ഗേൾസ് വിഭാഗത്തിൽ ഏഴു റൗണ്ടുകളായി നടന്ന മത്സരത്തിൽ 6 പോയിന്റുകൾ നേടി ദിവി വീണ്ടും ചാംപ്യൻഷിപ് സ്വന്തമാക്കി.
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ദിവിയുടെ ഈ ആഴ്‌ചയിലെ രണ്ടാമത്തെ ചാംപ്യൻഷിപ്പാണിത്. കഴിഞ്ഞ ആഴ്ച നടന്ന കോമൺവെൽത്ത് ചെസ് ചാംപ്യൻഷിപ്പ് 2025 അണ്ടർ-12 പെൺകുട്ടികളുടെ വിഭാഗത്തിലും ദിവി ജേതാവയിരുന്നു. 2025-ൽ ദിവി വേൾഡ് കപ്പ് അണ്ടര്‍ 10 ഗേൾസ് ചാംപ്യൻ, വേൾഡ് കഡറ്റ് റാപ്പിഡ് ചാംപ്യൻ, വേൾഡ് കഡറ്റ് ബ്ലിറ്റ്‌സ് വൈസ് ചാംപ്യൻ, വേൾഡ് സ്കൂൾസ് ചെസ് വൈസ് ചാംപ്യൻ എന്നീ നേട്ടങ്ങളും ദിവി സ്വന്തമാക്കിയിട്ടുണ്ട്.
75 ലധികം മെഡലുകൾ നേടിയ ദിവി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ (WCM) കൂടിയാണ്. ഇന്ത്യയുടെ ആദ്യ അണ്ടർ-10 ഗേൾസ് വേൾഡ് കപ്പ് ചാംപ്യൻ എന്ന ബഹുമതിയും ദിവിക്കു സ്വന്തമാണ് . അലന്‍ ഫെല്‍ഡ്മാന്‍ പബ്ലിക് സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിവി. അച്ഛന്‍: ബിജേഷ്, അമ്മ: പ്രഭ, സഹോദരൻ: ദേവ്നാഥ്.
English Summary:








English (US) ·