ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കും; എല്ലാവരുമായും സഹകരിച്ച് മുന്നോട്ടു പോകുമെന്ന് മാനേജ്‌മെന്റ്

1 week ago 2

മനോരമ ലേഖകൻ

Published: January 14, 2026 04:27 PM IST

1 minute Read

 KBFC)
കേരള ബ്ലാസ്റ്റേഴ്സ് ടീം (ചിത്രം: KBFC)

കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഈ വർഷത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പങ്കെടുക്കും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും (എഐഎഫ്എഫ്) മറ്റ് അധികൃതരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ക്ലബ്ബ് പങ്കാളിത്തം ഉറപ്പാക്കിയത്. ഫെബ്രുവരിയിൽ സീസൺ ആരംഭിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. 

വിഷയത്തിൽ കൃത്യസമയത്ത് ഇടപെടുകയും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന് ക്ലബ്ബ് നന്ദി അറിയിച്ചു. നിലവിലെ സാഹചര്യങ്ങളിൽ ആരാധകർക്കുള്ള ആശങ്കകൾ ക്ലബ്ബ് തിരിച്ചറിയുന്നുണ്ടെന്ന് മാനേജ്മെന്റ് പ്രസ്‌താവനയിൽ അറിയിച്ചു. ചില പ്രധാന വിഷയങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്ലബ്ബ് സജീവമായി പരിശോധിച്ചു വരികയാണെന്നും അവർ വ്യക്തമാക്കി.

ഇന്ത്യൻ ഫുട്ബോൾ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, കായികരംഗത്തിൻ്റെ ഭാവി മുൻനിർത്തി എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ തീരുമാനം. വിഷയങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുന്ന മുറയ്ക്ക് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കും. ക്ലബ്ബ് നേരിടുന്ന ഈ സാഹചര്യത്തിൽ നൽകുന്ന പിന്തുണയ്ക്കും കാണിക്കുന്ന ക്ഷമയ്ക്കും ആരാധകരോടും മറ്റ് പങ്കാളികളോടും  നന്ദി രേഖപ്പെടുത്തുന്നതായും കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് അറിയിച്ചു. 

English Summary:

Kerala Blasters FC confirms information successful the upcoming Indian Super League season. The nine appreciates the enactment and patience of fans and partners during this play of alteration for Indian football.

Read Entire Article