Published: September 26, 2026 02:06 PM IST Updated: September 26, 2026 06:06 PM IST
1 minute Read
ഇന്ത്യൻ സൂപ്പർ ലീഗ് 2026–27 സീസണിലെ ആദ്യഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബർ 10ന് ബെംഗളൂരു എഫ്സിയും പുതിയ ടീമായ സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിയും തമ്മിലാണ് ആദ്യ മത്സരം. ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ്സ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സരം. ഒക്ടോബർ 10 മുതൽ 2027 ജനുവരി 17 വരെ നീളുന്ന ഒന്നാം ഘട്ടത്തിലെ 78 മത്സരങ്ങളുടെ തീയതികളാണ് പ്രഖ്യാപിച്ചത്. ആകെ 13 ടീമുകളാണ് കിരീടപ്പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്.
What you should work next
കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ഘട്ടത്തിൽ 14 മത്സരങ്ങളുണ്ട്. ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരായ ആദ്യ മത്സരം വൈകിട്ട് 5നാണ്. മത്സരത്തിന്റെ വേദി പിന്നീട് തീരുമാനിക്കും. ഒക്ടോബർ 18ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗുവാഹത്തിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. ഒക്ടോബർ 25ന് കൊച്ചിയിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ആദ്യ ഹോം മത്സരം. രാത്രി 7.30നാണ് കിക്കോഫ്. ഒക്ടോബർ 31ന് ചെന്നൈയിൻ എഫ്‌സിക്കെതിരെ ചെന്നൈയിലാണ് അടുത്ത മത്സരം. നവംബർ 29ന് എഫ്‌സി ഗോവയ്‌ക്കെതിരെ ഗോവയിലും ഡിസംബർ 6ന് കൊച്ചിയിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെയും ബ്ലാസ്റ്റേഴ്സ് കളിക്കും.
ഡിസംബർ 10ന് സ്പോർട്ടിങ് ക്ലബ് ഡൽഹിക്കെതിരെയാണ് കൊച്ചിയിലെ അടുത്ത മത്സരം. ഡിസംബർ 14ന് പഞ്ചാബ് എഫ്‌സിക്കെതിരെ കൊച്ചിയിലും ഡിസംബർ 20ന് ഒഡിഷ എഫ്‌സിക്കെതിരെ ഭുവനേശ്വറിലും ബ്ലാസ്റ്റേഴ്സിന് മത്സരമുണ്ട്.ജനുവരി 3ന് ബെംഗളൂരു എഫ്‌സിക്കെതിരെ ബെംഗളൂരുവിലാണ് മത്സരം. ജനുവരി 10ന് മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ കൊൽക്കത്തയിലും ജനുവരി 16ന് ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയിലും ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ
- ഒക്ടോബർ 11: ഇന്റർ കാശി – കേരള ബ്ലാസ്റ്റേഴ്സ്, 5 pm
- ഒക്ടോബർ 18: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – കേരള ബ്ലാസ്റ്റേഴ്സ്, 7.30 pm
- ഒക്ടോബർ 25: കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി എഫ്‌സി, 7.30 pm, കൊച്ചി
- ഒക്ടോബർ 31: ചെന്നൈയിൻ എഫ്‌സി – കേരള ബ്ലാസ്റ്റേഴ്സ്, 5 pm
- നവംബർ 29: എഫ്‌സി ഗോവ – കേരള ബ്ലാസ്റ്റേഴ്സ്, 5 pm
- ഡിസംബർ 6: കേരള ബ്ലാസ്റ്റേഴ്സ് – ചർച്ചിൽ ബ്രദേഴ്സ്, 5 pm, കൊച്ചി
- ഡിസംബർ 10: കേരള ബ്ലാസ്റ്റേഴ്സ് – സ്പോർട്ടിങ് ക്ലബ് ഡൽഹി, 5 pm, കൊച്ചി
- ഡിസംബർ 14: കേരള ബ്ലാസ്റ്റേഴ്സ് – പഞ്ചാബ് എഫ്‌സി, 7.30 pm, കൊച്ചി
- ഡിസംബർ 20: ഒഡിഷ എഫ്‌സി – കേരള ബ്ലാസ്റ്റേഴ്സ്, 7.30 pm
- ജനുവരി 3: ബെംഗളൂരു എഫ്‌സി – കേരള ബ്ലാസ്റ്റേഴ്സ്, 7.30pm
- ജനുവരി 10: മോഹൻ ബഗാൻ സൂപ്പർ ജയന്റ് – കേരള ബ്ലാസ്റ്റേഴ്സ്, 5 pm
- ജനുവരി 16: കേരള ബ്ലാസ്റ്റേഴ്സ് – ഈസ്റ്റ് ബംഗാൾ എഫ്‌സി, 7.30 pm, കൊച്ചി
English Summary:






English (US) ·