ഐഎസ്എൽ ഒന്നാം സെമിയുടെ ആദ്യ പാദത്തിൽ ഇന്ന് ബെംഗളൂരു – ഗോവ പോരാട്ടം; കണക്കിൽ മുന്നിൽ ബെംഗളൂരു!

9 months ago 7

മനോരമ ലേഖകൻ

Published: April 02 , 2025 08:11 AM IST

1 minute Read

bfc-practice
ബെംഗളൂരു എഫ്‍സി താരങ്ങൾ പരിശീലനത്തിൽ (ബെംഗളൂരു എഫ്‍സി പങ്കുവച്ച ചിത്രം)

ബെംഗളൂരു ∙ ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ ആദ്യപാദത്തിൽ ബെംഗളൂരു എഫ്സിയും എഫ്സി ഗോവയും തമ്മിലുള്ള പോരാട്ടം ഇന്ന്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തി‍ൽ മത്സരത്തിനു കിക്കോഫ് രാത്രി 7.30ന്. ഐഎസ്എൽ 2–ാം സ്ഥാനക്കാരായി സെമിഫൈനലിനു നേരിട്ടു യോഗ്യത നേടിയവരാണ് എഫ്സി ഗോവ.

ബെംഗളൂരു പ്ലേ ഓഫ് റൗണ്ടിൽ മുംബൈ സിറ്റി എഫ്സിയെ 5–0ന് തോൽപിച്ചാണ് സെമിക്കു ടിക്കറ്റെടുത്തത്. മികച്ച ഫോമിലുള്ള സുനിൽ ഛേത്രിക്കും സംഘത്തിനുമാണ് നേർക്കുനേർ കളിക്കണക്കിൽ ആധിപത്യം. ഐഎസ്എലിൽ ഇതുവരെ 15 കളികളിൽ ബെംഗളൂരു ഏഴെണ്ണം ജയിച്ചപ്പോൾ ഗോവയ്ക്കു ജയിക്കാനായതു നാലിൽ മാത്രം.

English Summary:

Bengaluru FC vs FC Goa, Indian Super League 2024-25 Semi Final, 1st Leg - Live Updates

Read Entire Article