Published: November 23, 2025 07:29 AM IST Updated: November 23, 2025 09:59 AM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പ്രതിസന്ധി പരിഹരിക്കാനും ലീഗിന് സ്പോൺസർമാരെ കണ്ടെത്താനുമായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഈ ആഴ്ച യോഗം ചേരും. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ, ഐഎസ്എൽ ക്ലബ് പ്രതിനിധികൾ, സുപ്രീംകോടതി നിയോഗിച്ച ബിഡ് ഇവാല്യുവേഷൻ കമ്മിറ്റി ചെയർ ജസ്റ്റിസ് എൽ.നാഗേശ്വര റാവു എന്നിവർ പങ്കെടുക്കുന്ന യോഗം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുമെന്നാണ് സൂചന.
ഇതിനു മുന്നോടിയായി നാളെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രത്യേക ജനറൽ ബോഡി യോഗം വിളിച്ചിട്ടുണ്ട്. ഫെഡറേഷൻ ഭരണഘടനയിലെ ഒറ്റ പദവി നിബന്ധനയിലെ വോട്ടെടുപ്പും നാളെ നടക്കും. ദേശീയ ഫെഡറേഷനിലെ ഭാരവാഹികൾക്ക് ഒരേസമയം സംസ്ഥാന സമിതികളിൽ ഭാരവാഹിത്വം വഹിക്കാനാവില്ലെന്ന നിബന്ധനയിലാണ് വോട്ടെടുപ്പ് നടക്കുക.
കരാറിലൂടെ വാണിജ്യ പങ്കാളിയെ കണ്ടെത്തി ഐഎസ്‌എൽ പുതിയ സീസൺ ആരംഭിക്കാനുള്ള സാധ്യത മങ്ങിയതോടെ വിഷയത്തിൽ ഇടപെടാൻ തയാറാണെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.
English Summary:








English (US) ·