ഐഎസ്എൽ ഫുട്ബോൾ എന്നു തുടങ്ങും? പുതിയ സീസൺ പ്രഖ്യാപനം ഇന്ന്

2 weeks ago 3

ആൽബിൻ രാജ്

ആൽബിൻ രാജ്

Published: January 06, 2026 10:08 AM IST

1 minute Read

isl-logo

ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോൾ എന്നു തുടങ്ങുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഇന്നു പ്രഖ്യാപിക്കും. ഇന്നലെ നടന്ന എഐഎഫ്എഫ് ഫിനാൻസ് കമ്മിറ്റി യോഗത്തിൽ ഇടക്കാല ഐഎസ്എൽ നടത്തിപ്പിന് 7 കോടി രൂപ അനുവദിച്ചു. ഫെഡറേഷന്റെ അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം ഇന്നു നടക്കും. യോഗത്തിനുശേഷം പുതിയ ഐഎസ്എൽ സീസൺ മത്സരക്രമം പ്രഖ്യാപിക്കും.

ഫെഡറേഷൻ നേരിട്ടു നടത്തുന്ന ഐഎസ്എലിന്റെ വിശദാംശങ്ങൾ ക്ലബ്ബുകളുമായി ചർച്ച ചെയ്തു ധാരണയിലെത്തി. ഒരു കോടി രൂപ പങ്കാളിത്ത ഫീസായി ക്ലബ്ബുകൾ നൽകാനാണ് ധാരണ. ഇതിന്റെ 40 ശതമാനം അഡ്വാൻസായി നൽകണം. മത്സരങ്ങൾ ക്രമീകരിക്കാനായാണ് ഈ തുക ഉപയോഗിക്കുക. ലീഗിന്റെ സംപ്രേഷണം, റഫറിയിങ് ചെലവുകൾ ഫെഡറേഷൻ വഹിക്കും. സീസൺ ഉടൻ തുടങ്ങുമെന്ന് ഉറപ്പായതോടെ കൊൽക്കത്ത മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ ടീമുകൾ ഇന്നലെ മുതൽ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.

English Summary:

ISL New Season Announcement Today: AIFF to Release Fixtures and Start Date

Read Entire Article