Published: April 24 , 2025 09:08 AM IST
1 minute Read
ഭുവനേശ്വർ ∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) കലാശപ്പോരാട്ടത്തിൽ മോഹൻ ബഗാനോട് പൊരുതിത്തോറ്റ ബെംഗളൂരു എഫ്‍സിക്ക് സൂപ്പർ കപ്പിലും കനത്ത തിരിച്ചടി. ടൂർണമെന്റിലെ ആവേശപ്പോരാട്ടത്തിൽ ഇന്റർ കാശി എഫ്സിയോട് തോറ്റ് ബെംഗളൂരു എഫ്‍സി പുറത്തായി. പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർ കാശിയുടെ വിജയം. നിശ്ചിത സമയത്ത് സ്കോർ 1–1 ആയതിനെത്തുടർന്നു നടന്ന ഷൂട്ടൗട്ടിൽ 5–3ന് ജയിച്ച് ഇന്റർ കാശി ക്വാർട്ടറിൽ കടന്നു.
ഐഎസ്എൽ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ മുംബൈ സിറ്റി 4–0ന് ചെന്നൈയിൻ എഫ്സിയെ തോൽപിച്ചു. മുംബൈ സിറ്റിയും ക്വാർട്ടറിലെത്തി. ചെന്നൈയിനും ബെംഗളൂരു എഫ്സിയും പുറത്തായി.
Drama astatine the Kalinga Super Cup!
Bengaluru FC and Inter Kashi battled it retired successful a nail-biting punishment shootout.🏆⚽
Penalty score: IK5️⃣-3️⃣BFCpic.twitter.com/Ji808QtpTD
English Summary:








English (US) ·