Published: December 20, 2025 01:53 PM IST
1 minute Read
ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിന്റെ ഭാവി ഇന്നറിയാം. ഡൽഹിയിൽ ഇന്നു നടക്കുന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വാർഷിക പൊതുയോഗത്തിന്റെ തീരുമാനമാണ് ഐഎസ്എൽ ഭാവിക്കു നിർണായകമാകുക. ഫെഡറേഷനെ നിയന്ത്രണ ഏജൻസിയായി നിലനിർത്തിക്കൊണ്ട് ക്ലബ്ബുകളുടെ കൺസോർഷ്യം ഐഎസ്എൽ നടത്തുന്ന ‘ഇംഗ്ലിഷ് പ്രിമിയർ ലീഗ് മോഡൽ’ ആശയം ക്ലബ്ബുകൾ കേന്ദ്ര കായിക മന്ത്രാലയത്തിന് ഇന്നലെ സമർപ്പിച്ചു.
ഫെഡറേഷൻ വാർഷിക പൊതുയോഗത്തിൽ അംഗീകാരം ലഭിച്ചാൽ 45 ദിവസത്തിനകം ഐഎസ്എൽ ആരംഭിക്കാനാകുമെന്ന് ക്ലബ്ബുകൾ അറിയിച്ചു. കൊൽക്കത്ത ഈസ്റ്റ് ബംഗാൾ ഒഴികെയുള്ള എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഒന്നിച്ചാണ് ലീഗ് നടത്തിപ്പിനു മേൽനോട്ടം വഹിക്കുക. മത്സര നടത്തിപ്പിൽ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ലീഗിൽ പങ്കെടുക്കുമെന്ന് ഈസ്റ്റ് ബംഗാൾ ക്ലബ് മാനേജ്മെന്റ് അറിയിച്ചു.
English Summary:








English (US) ·