Published: August 21, 2026 09:14 AM IST
1 minute Read
ന്യൂഡൽഹി ∙ ഐഎസ്എൽ പുതിയ സീസൺ ഒക്ടോബർ 10ന് തുടങ്ങും. ലീഗ് സംപ്രേഷണാവകാശം സംബന്ധിച്ച അനിശ്ചിതത്വമാണ് സെപ്റ്റംബർ 4ന് ആരംഭിക്കുമെന്ന് മുൻപ് അറിയിച്ചിരുന്ന ലീഗ് വൈകാൻ കാരണം. ഒക്ടോബറിൽ തുടങ്ങി അടുത്ത വർഷം മേയ് മാസം വരെ നീണ്ടുനിൽക്കുന്ന സീസണായാണ് ഇത്തവണ ഐഎസ്എൽ നടക്കുക.
ക്ലബ്ബുകൾ നേരിട്ടു നടത്തുന്ന ആദ്യ സീസൺ കൂടിയാണിത്. എന്നാൽ, സംപ്രേഷണാവകാശത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ വർഷത്തെ സ്പോൺസറായ ‘ഫാൻകോഡ്’ മാത്രമാണ് നിലവിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. യുട്യൂബ് വഴി മത്സരങ്ങൾ സംപ്രേഷണം ചെയ്യാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്
English Summary:






English (US) ·