ഐഒഎ തിരഞ്ഞെടുപ്പ്: പി.ടി.ഉഷയുടെ പേരില്ലാതെ എഎഫ്ഐ പ്രതിനിധി പട്ടിക

1 week ago 2

ആൽബിൻ രാജ്

ആൽബിൻ രാജ്

Published: November 12, 2026 12:52 PM IST

1 minute Read

 മനോരമ)
പി.ടി.ഉഷ, അ‍ഞ്ജു ബോബി ജോർജ് (ഫയൽ ചിത്രങ്ങൾ: മനോരമ)

ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിനായുള്ള ജനറൽ അസംബ്ലിയിലും പി.ടി.ഉഷ ഉണ്ടാവില്ലെന്ന് സൂചന. ദേശീയ കായിക ഫെഡറേഷനുകൾക്ക് തങ്ങളുടെ പ്രതിനിധിയെ നിർദേശിക്കാനുള്ള സമയം ഇന്ന് വൈകിട്ട് 3ന് അവസാനിക്കാനിരിക്കെ അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പ്രതിനിധി പട്ടികയിലും ഉഷയുടെ പേര് ഉൾപ്പെട്ടിട്ടില്ല. ‘സ്പോർട്സ്പഴ്സൻ ഓഫ് മെറിറ്റ്’ (എസ്ഒഎം) പ്രതിനിധികളെ കണ്ടെത്താനുള്ള നിർണായക തിരഞ്ഞെടുപ്പിലെ തോൽവിയോടെ, ഭരണസമിതിയിൽ എത്താൻ ഉഷയ്ക്ക് മുന്നിലുള്ള ഏക വഴിയായിരുന്നു ഫെഡറേഷന്റെ നാമനിർദേശം. മുൻ പ്രസിഡന്റ് ആദിൽ സുമരിവാല, അഞ്ജു ബോബി ജോർജ് എന്നിവരുടെ പേരുകളാണ് എഎഫ്ഐ നിർദേശിച്ചതെന്നാണ് വിവരം. ഡിസംബർ 5നാണ് തിരഞ്ഞെടുപ്പ്.

English Summary:

PT Usha is improbable to diagnostic successful the Indian Olympic Association (IOA) wide assembly and upcoming elections arsenic her sanction was omitted from the Athletics Federation of India's typical list. With the deadline for nationalist sports federations to nominate representatives closing, her lack signals a large setback for her inclusion successful the governing body.

Read Entire Article