'ഐക്കോണിക് ഫി​ഗർ, ഇന്നും ഒരു മാറ്റവുമില്ല'; മമ്മൂട്ടിയേക്കുറിച്ച് വാചാലയായി സിമ്രാൻ

7 months ago 9

03 June 2025, 08:48 PM IST

Mammootty and Simran

മമ്മൂട്ടി, സിമ്രാൻ | ഫോട്ടോ: Facebook

രുകാലത്ത് ദക്ഷിണേന്ത്യൻ സിനിമകളിലെ മുൻനിര നടിയായിരുന്നു സിമ്രാൻ. തെന്നിന്ത്യയിലെ പ്രധാന താരങ്ങൾക്കെല്ലാം ഒപ്പം അവർ വേഷമിട്ടിട്ടുണ്ട്. സിമ്രാന്റെ ദക്ഷിണേന്ത്യൻ സിനിമയിലെ അരങ്ങേറ്റം മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലൂടെയാണ്. അടുത്തിടെ തമിഴ് ചാനലായ സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ അവർ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

മമ്മൂട്ടി ഐക്കോണിക് ഫി​ഗറാണെന്നും ഇന്നും ഒരു മാറ്റവുമില്ലെന്നും അവർ പറഞ്ഞു. എല്ലാവർക്കും മാതൃകയാണ് മമ്മൂട്ടി. തന്റെ സഹോരൻ സുമിത് രണ്ടുചിത്രങ്ങളിലാണ് മമ്മൂട്ടിക്കൊപ്പം വേഷമിട്ടതെന്നും അവർ പറഞ്ഞു.

"ഇന്ദ്രപ്രസ്ഥം എന്ന ഒറ്റച്ചിത്രമേ മമ്മൂട്ടി സാറിനൊപ്പം ചെയ്തിട്ടുള്ളൂ. തമിഴ്നാട്ടിൽ ഡൽഹി ദർബാർ എന്ന പേരിലാണ് ആ പടം റിലീസ് ചെയ്തത്. വിദ്യാസാ​ഗറായിരുന്നു സം​ഗീതസംവിധായകൻ. ഞാൻ പക്ഷേ മമ്മൂട്ടി സാറിന്റെ നായികയല്ലായിരുന്നു. വിദ്യാസാ​ഗർ ഈണമിട്ട രണ്ട് ​ഗാനങ്ങളുണ്ട് ആ ചിത്രത്തിൽ. അതിമനോഹരം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. ദക്ഷിണേന്ത്യയിലെ എന്റെ ആദ്യ ചിത്രവും അതായിരുന്നു.

ഇന്ദ്രപ്രസ്ഥത്തിനുശേഷമാണ് നേരുക്ക് നേർ ചെയ്തത്. മമ്മൂട്ടി സാറിന്റെ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കോണിക് ഫി​ഗറാണ്. ഇപ്പോഴും അങ്ങനെത്തന്നെയാണ്. തീരെ മാറിയിട്ടില്ല. നമുക്കെല്ലാവർക്കും ഒരു മാതൃകയാണ് മമ്മൂട്ടി സാർ. രജനി സാറും അങ്ങനെത്തന്നെ. എന്റെ അനിയൻ സുമിത് മമ്മൂട്ടി സാറിനൊപ്പം ബി​ഗ് ബി എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ഇളയ സഹോദരനായി വേഷമിട്ടിരുന്നു." സിമ്രാൻ പറഞ്ഞു.

അഭിഷൻ ജീവിന്ത് സംവിധാനം ചെയ്ത ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിലാണ് സിമ്രാൻ ഒടുവിൽ വേഷമിട്ടത്. എം. ശശികുമാർ നായകനായ ചിത്രം വമ്പൻ ഹിറ്റായിരുന്നു.

Content Highlights: Simran praises Mammootty arsenic an iconic fig and relation model

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article