Published: August 21, 2026 08:57 AM IST
1 minute Read
ഫ്രീസ്റ്റൈൽ ബിഎംഎക്‌സ്, മിക്‌സ്ഡ് മാർഷ്യൽ ആർട്സ്, സർഫിങ്, ടെക്‌ബോൾ, പാഡൽ, വെർച്വൽ തയ്‌ക്വാൻഡോ പരമ്പരാഗത കായിക ഇനങ്ങൾക്കപ്പുറമുള്ള പുതിയ മത്സരയിനങ്ങൾ ഇത്തവണ ഏഷ്യൻ ഗെയിംസിനെ ശ്രദ്ധേയമാക്കും. 2023 ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഇ സ്പോർട്സും ബ്രേക്ക് ഡാൻസിങ്ങുമായിരുന്നു പുതിയ മത്സര ഇനങ്ങൾ. എന്നാൽ ജപ്പാനിലെ ഐച്ചി– നഗോയ ഏഷ്യൻ ഗെയിംസ് അതുക്കും മേലെയാണ്; 6 മത്സരയിനങ്ങളാണ് പുതിയതായി അരങ്ങേറുക.
What you should work next
ആ മത്സരങ്ങൾ ഇവയാണ്:
ഫ്രീസ്റ്റൈൽ ബിഎംഎക്‌സ്:
പ്രത്യേക രീതിയിൽ രൂപകൽപന ചെയ്ത ബിഎംഎക്‌സ് സൈക്കിൾ ഉപയോഗിച്ചു വായുവിലുയർന്നു നടത്തുന്ന അഭ്യാസ പ്രകടനം. 2020 ടോക്കിയോ ഒളിംപിക്‌സിൽ ഉൾപ്പെടുത്തിയ ഇനം.മിക്‌സ്ഡ് മാർഷ്യൽ ആർട്സ്: ബോക്‌സിങ്, ഗുസ്‌തി, ജൂഡോ, ജ്യൂജിറ്റ്സു, കരാട്ടെ, തായ് ബോക്‌സിങ് തുടങ്ങി വിവിധ ആയോധനകലകൾ സംയോജിച്ചുള്ളതാണിത്. മറ്റു കായിക ഇനങ്ങളെക്കാൾ പരുക്കേൽക്കാൻ സാധ്യത കൂടുതൽ.
സർഫിങ്: തിരമാലകൾക്കു മുകളിലൂടെ സർഫ്ബോർഡിന്റെ സഹായത്തോടെ നടത്തുന്ന സാഹസികമായ ജല കായികവിനോദം. 2020 മുതൽ ഒളിംപിക്‌സിൽ ഉൾപ്പെടുത്തി.
ടെക്‌ബോൾ: ടേബിൾ ടെന്നിസിന്റെയും ഫുട്ബോളിന്റെയും മിശ്രിത രൂപമാണു ടെക്‌ബോൾ. കൈകൾ ഉപയോഗിക്കാതെയാണു കളി.
പാഡൽ: ടെന്നിസും സ്ക്‌ക്വാഷും ചേർന്ന റാക്കറ്റ് സ്‌പോർട്സാണു പാഡൽ. ഒളിംപിക്‌സിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.
വെർച്വൽ തയ്‌ക്വാൻഡോ: പേരു പോലെ തന്നെ വെർച്വൽ റിയാലിറ്റിയിലുള്ള തയ്‌ക്വാൻഡോയാണിത്. നേരിട്ടു ശരീരത്തിൽ തൊട്ടുള്ള കളിയില്ല. പകരം വിആർ ഹെഡ്സെറ്റുകളും ചലനം ട്രാക്ക് ചെയ്യുന്ന കോഡ്‌ലെസ് സെൻസറുകളും ശരീരത്തിൽ ധരിച്ചാണു മത്സരം.
English Summary:






English (US) ·