Published: June 12 , 2025 11:39 AM IST Updated: June 12, 2025 11:57 AM IST
1 minute Read
മുംബൈ ∙ ഐപിഎൽ ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടേറ്റ നിരാശപ്പെടുത്തുന്ന തോൽവിയുടെ ഓർമകൾ മായും മുൻപേ, ട്വന്റി20യിൽ ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യർക്ക് വീണ്ടും ഒരു ഫൈനൽ. ട്വന്റി20 മുംബൈ ക്രിക്കറ്റ് ലീഗ് ഫൈനലിൽ ഇന്ന് ശ്രേയസ് അയ്യർ നയിക്കുന്ന മുംബൈ ഫാൽക്കൻസ്, സിദ്ധേഷ് ലാഡ് നയിക്കുന്ന മറാഠ റോയൽസിനെ നേരിടും. രാത്രി 7.30 മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
സെമിയിൽ ശ്രേയസ് അയ്യരുടെ മുംബൈ ഫാൽക്കൻസ് 5 വിക്കറ്റിന് നമോ ബാന്ദ്ര ബ്ലാസ്റ്റേഴ്സിനെയാണ് തോൽപ്പിച്ചത്. മത്സരത്തിൽ ബാന്ദ്ര ബ്ലാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ 130 റൺസിന് പുറത്തായപ്പോൾ, 32 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ഫാൽക്കൻസ് ലക്ഷ്യത്തിലെത്തി.
ആദ്യ സെമിയിൽ ഈഗിൾ താനെ സ്ട്രൈക്കേഴ്സിനെ എട്ടു വിക്കറ്റിന് തകർത്താണ് മറാഠ റോയൽസ് ഫൈനലിൽ കടന്നത്. ആദ്യം ബാറ്റു ചെയ്ത താനെ സ്ട്രൈക്കേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 131 റൺസ്. മറുപടി ബാറ്റിങ്ങിൽ മറാഠ റോയൽസ് 13 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.
English Summary:








English (US) ·