Published: May 23 , 2025 08:06 AM IST
1 minute Read
ന്യൂഡൽഹി ∙ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാനും. മുംബൈ സ്വദേശിയും ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓപ്പണിങ് ബാറ്ററുമായ ആയുഷ് മാത്രെയാണ് ക്യാപ്റ്റൻ. ഐപിഎലിൽ തിളങ്ങിയ രാജസ്ഥാൻ റോയൽസിന്റെ 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയും ടീമിലുണ്ട്. ജൂൺ 24ന് ആരംഭിക്കുന്ന പര്യടനത്തിൽ 5 ഏകദിനങ്ങളും 2 ദ്വിദിന മത്സരങ്ങളുമുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് തൃശൂർ പുന്നയൂർക്കുളം പരൂർ സ്വദേശിയായ മുഹമ്മദ് ഇനാന് വീണ്ടും ഇന്ത്യൻ ടീമിലേക്കു വഴിയൊരുക്കിയത്. 2 മത്സരങ്ങളിൽനിന്ന് 16 വിക്കറ്റുകൾ വീഴ്ത്തിയ ഇനാൻ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തിയിരുന്നു. പിന്നാലെ അണ്ടർ 19 ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലും ഇടംനേടി.
കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റിൽ സെഞ്ചറി നേടിയ വൈഭവ് സൂര്യവംശി ഒരു സെഞ്ചറിയും ഒരു അർധ സെഞ്ചറിയും നേടിയാണ് ഈ സീസൺ ഐപിഎലിൽ വരവറിയിച്ചത്. പതിനേഴുകാരനായ ആയുഷ് മാത്രെ ഐപിഎലിൽ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനു പരുക്കേറ്റപ്പോഴാണു ടീമിലെത്തിയത്.
English Summary:








English (US) ·