ഐപിഎലിൽ അവസരം കിട്ടാൻ ഫഖർ സമാനെ അംപയർ പുറത്താക്കി: സഞ്ജുവിന്റെ ക്യാച്ചിൽ അഫ്രീദിയുടെ വിചിത്ര വാദം

3 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 23, 2025 08:46 PM IST

1 minute Read

 X@Ayushmitra
ഫഖർ സമാന്റെ ക്യാച്ചെടുക്കുന്ന സഞ്ജു സാംസൺ, പുറത്തായി മടങ്ങുമ്പോൾ പാക്ക് പരിശീലകനോട് പരാതി പറയുന്ന ഫഖർ സമാൻ. Photo: X@Ayushmitra

ദുബായ്∙ ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിനിടെ ഫഖർ സമാനെ പുറത്താക്കാൻ അംപയർമാർ ബോധപൂർവം ശ്രമിച്ചതായി പാക്ക് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഫഖർ സമാനെ ഹാർദിക് പാണ്ഡ്യയെറിഞ്ഞ മൂന്നാം ഓവറിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ക്യാച്ചെടുത്താണു പുറത്താക്കുന്നത്. ക്യാച്ചെടുക്കുന്ന സമയത്ത് സഞ്ജുവിന്റെ ഗ്ലൗ മുഴുവൻ പന്തിന് അടിയിൽ ഉണ്ടായിരുന്നെങ്കിലും പാക്ക് താരങ്ങൾക്ക് ഇപ്പോഴും സംശയം മാറിയിട്ടില്ല. പുറത്തായതു വിശ്വസിക്കാതിരുന്ന ഫഖർ സമാൻ ഗ്രൗണ്ടില്‍ തുടർന്നെങ്കിലും റീപ്ലേകൾ പരിശോധിച്ച ശേഷം തേർഡ് അംപയർ ഔട്ട് വിളിക്കുകയായിരുന്നു.

ഫഖർ സമാന്‍ പുറത്തായിരുന്നില്ലെന്നാണ് അഫ്രീദിയുടെ വാദം. ഐപിഎലിൽ അംപയറാകാൻ താൽപര്യമുള്ളതിനാൽ, തേർഡ് അംപയർ ഇന്ത്യയ്ക്ക് അനുകൂലമായി വിധിക്കുകയായിരുന്നെന്ന് അഫ്രീദി ഒരു പാക്ക് ചാനലിലെ ചർച്ചയിൽ അവകാശപ്പെട്ടു. പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫും അഫ്രീദിയുടെ വാദത്തെ പിന്തുണച്ചു. ‘‘അവർ എല്ലാ ആംഗിളുകളും പരിശോധിച്ചില്ല. ഫഖർ സമാൻ മൂന്നു ഫോറുകൾ അടിച്ചു. ബുമ്രയെ നന്നായി കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ വിക്കറ്റ് മത്സരത്തിൽ നിർണായകമായി.’’– യൂസഫ് വ്യക്തമാക്കി.

ഫഖർ സമാനെ പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നെന്ന് മുൻ പാക്ക് പേസർ ശുഐബ് അക്തറും പ്രതികരിച്ചിരുന്നു. 26 ക്യാമറകൾ ഗ്രൗണ്ടിൽ ഉണ്ടായിട്ടും അംപയർ ഒന്നു മാത്രമാണു പരിശോധിച്ചതെന്നും അക്തർ ആരോപിച്ചു. ഫഖർ സമാന്റെ പുറത്താകലിൽ പാക്കിസ്ഥാൻ ടീം ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പാക്ക് ടീം മാനേജർ നവീദ് അക്രം ചീമ മാച്ച് റഫറിക്കും അംപയർക്കും കത്തയച്ചു. ലഭ്യമായ എല്ലാ ആംഗിളുകളും പരിശോധിക്കാൻ അംപയർമാർ തയാറായില്ലെന്ന് പിസിബി പരാതിയിൽ ആരോപിച്ചു.

English Summary:

Fakhar Zaman's dismissal during the India vs Pakistan Asia Cup lucifer is nether scrutiny. Shahid Afridi alleges biased umpiring favoring India. The Pakistan squad has officially filed a ailment regarding the dismissal, claiming not each angles were reviewed.

Read Entire Article