ഐപിഎലിൽ ഇന്ന് കൊൽക്കത്ത – ലക്നൗ പോരാട്ടം; ടോസ് നേടിയ കൊൽക്കത്ത ലക്നൗവിനെ ബാറ്റിങ്ങിന് അയച്ചു

9 months ago 8

മനോരമ ലേഖകൻ

Published: April 08 , 2025 03:19 PM IST

1 minute Read

rahane-pant-toss
അജിൻക്യ രഹാനെയും ഋഷഭ് പന്തും ടോസിന് എത്തിയപ്പോൾ

കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെ ഫീൽഡിങ് തിരഞ്ഞെടുത്തു. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് കൊൽക്കത്ത ഇറങ്ങുന്നത്. മോയിൻ അലിക്കു പകരം സ്പെൻസർ ജോൺസൻ ടീമിൽ ഇടംപിടിച്ചു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ഋഷഭ് പന്തും സംഘവും ഇറങ്ങുന്നത്.

നാലു കളികളിൽനിന്ന് രണ്ടു ജയവും രണ്ടു തോൽവിയും സഹിതം നാലു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ലക്നൗവിനും നാലു കളികളിൽനിന്ന് രണ്ടുവീതം ജയവും തോൽവിയും സഹിതം നാലു പോയിന്റാണെങ്കിലും റൺശരാശരിയിൽ പിന്നിലായതിനാൽ ആറാം സ്ഥാനത്താണ് അവർ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിന്റൻ ഡികോക്ക് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അജിൻക്യ രഹാനെ (ക്യാപ്റ്റൻ), വെങ്കടേഷ് അയ്യർ, റിങ്കു സിങ്, ആന്ദ്ര റസൽ, രമൺദീപ് സിങ്, വൈഭവ് അറോറ, സ്പെൻസൺ ജോൺസൻ, ഹർഷിത് റാണ, വരുൺ ചക്രവർത്തി

ലക്നൗ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്, എയ്ഡൻ മർക്രം, നിക്കോളാസ് പുരാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), ആയുഷ് ബദോനി, അബ്ദുൽ സമദ്, ഷാർദുൽ ഠാക്കൂർ, ആകാശ് ദീപ്, ആവേശ് ഖാൻ, ദിഗ‌വേഷ് രതി

English Summary:

olkata Knight Riders vs Lucknow Super Giants, IPL 2025 Match - Live Updates

Read Entire Article