ഐപിഎലിൽ ‘ക്യാപ്റ്റൻസി ഓഫർ’, ഇന്ത്യയ്ക്കായി തുടർച്ചയായ രണ്ടാം സെഞ്ചറിയുമായി യുവതാരം

1 week ago 4

ഓൺലൈൻ ഡെസ്ക്

Published: November 07, 2026 02:31 PM IST

1 minute Read

 X@Sonylive
സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളിന്റെ ആഹ്ലാദം. Photo: X@Sonylive

ലിങ്കോൺ∙ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ ഫോം തുടർന്ന് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. ന്യൂസീലൻഡ് എ ടീമിനെതിരായ മൂന്നാം ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 227 റൺസെന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ചറിയുമായി സായ് സുദർശനും (205 പന്തിൽ 77), 12 റൺസുമായി ധ്രുവ് ജുറേലും പുറത്താകാതെ നിൽക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഗംഭീര തുടക്കമാണ് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും സായ് സുദർശനും നൽകിയത്.

What you should work next

ഓപ്പണിങ് വിക്കറ്റിൽ 175 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയ്ക്കു ലഭിച്ചു. 87 പന്തുകളിൽ അർധ സെഞ്ചറി പിന്നിട്ട ജയ്സ്വാൾ, 127 പന്തുകളിൽ സെഞ്ചറി തികച്ചു. ഡൻറു ഫേൺസിന്റെ പന്തിൽ കാമറൂൺ പോൾ ക്യാച്ചെടുത്താണ് ജയ്സ്വാളിനെ പുറത്താക്കുന്നത്. സായ് സുദർശൻ അർധ സെഞ്ചറി നേടിയെങ്കിലും പിന്നാലെയെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ ചെറിയ സ്കോറിനു പുറത്തായി. 53 പന്തുകൾ നേരിട്ട ദേവ്ദത്ത് 15 റൺസാണ് സ്കോർ ചെയ്തത്.

അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ജയ്സ്വാളിന്റെ തുടർ‍ച്ചയായ രണ്ടാം സെഞ്ചറിയാണിത്. ക്രൈസ്റ്റ്ചര്‍ച്ചിൽ നടന്ന രണ്ടാം മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 155 റൺസുമായി ജയ്സ്വാൾ തിളങ്ങിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ജയ്സ്വാളിന്റെ ട്രാൻസ്ഫർ അഭ്യൂഹങ്ങളും ശക്തമാണ്. രാജസ്ഥാന്‍ റോയല്‍സിൽനിന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സ് താരത്തെ വാങ്ങാൻ ശ്രമിക്കുന്നുണ്ട്.

What you should work next

ഒരു പേസറെ രാജസ്ഥാനു നൽകി, ജയ്സ്വാളിനെ വാങ്ങാനാണ് ലക്നൗവിന് താൽപര്യം. അടുത്ത സീസണിൽ ലക്നൗവിലെത്തിയാൽ ടീം ക്യാപ്റ്റൻസി ഉൾപ്പടെ ജയ്സ്വാളിനു ലഭിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. 18 കോടി രൂപയാണ് ഒരു ഐപിഎൽ സീസണിനു വേണ്ടി യശസ്വി ജയ്സ്വാൾ വാങ്ങുന്ന പ്രതിഫലം.

English Summary:

Yashasvi Jaiswal period shines successful the unofficial trial lucifer arsenic India A reaches 227/2 against New Zealand A connected time one

Read Entire Article