Published: May 26 , 2025 09:35 AM IST
1 minute Read
ജയ്പുർ ∙ പോയിന്റ് പട്ടികയിലെ ആദ്യ 2 സ്ഥാനങ്ങളിലൊന്ന് ലക്ഷ്യമിടുന്ന പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും ഐപിഎലിൽ ഇന്നു നേർക്കുനേർ. പ്ലേഓഫിൽ സ്ഥാനമുറപ്പിച്ച ഇരു ടീമുകളുടെയും അവസാന ലീഗ് മത്സരമാണിത്. ഇന്നു ജയിക്കുന്ന ടീം ആദ്യ 2 സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ച് ഒന്നാം ക്വാളിഫയറിന് യോഗ്യത നേടും. തോൽക്കുന്ന ടീം എലിമിനേറ്റർ റൗണ്ടിലെ ജീവൻ മരണ പോരാട്ടത്തിനൊരുങ്ങണം.
13 മത്സരങ്ങളിൽനിന്ന് 17 പോയിന്റുള്ള പഞ്ചാബ് നിലവിൽ രണ്ടാമതും 16 പോയിന്റുള്ള മുംബൈ നാലാം സ്ഥാനത്തുമാണ്.
എന്നാൽ നെറ്റ് റൺറേറ്റിൽ ആദ്യ 3 ടീമുകളെക്കാൾ ഏറെ മുന്നിലാണ് മുംബൈ ഇന്ത്യൻസ്. ശനിയാഴ്ച ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതോടെയാണ് ഇന്നത്തെ മത്സരം പഞ്ചാബിനു നിർണായകമായത്.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയപ്പോൾ 3 പന്തുകളും 6 വിക്കറ്റും ബാക്കിനിൽക്കെ ഡൽഹി ലക്ഷ്യം കണ്ടു. അർധ സെഞ്ചറിയുമായി തിളങ്ങിയ ഡൽഹിയുടെ യുവതാരം സമീർ റിസ്‍വിയാണ് (25 പന്തിൽ 58 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്. ഡൽഹി നേരത്തേ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.
English Summary:








English (US) ·