ഐപിഎല്‍ 2025 ഉദ്ഘടനം ചെയ്ത് ഷാരൂഖ് ഖാന്‍; മനംകവര്‍ന്ന് ശ്രേയ ഘോഷാലും ദിഷ പട്ടാനിയും

10 months ago 8

Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 22 Mar 2025, 8:04 pm

IPL 2025 Opening Ceremony: ഐപിഎല്‍ 2025 ഉദ്ഘാടനം ചെയ്ത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍. അര മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങില്‍ ഗായകരായ ശ്രേയാല്‍ ഘോഷാല്‍, കരണ്‍ ഔജ്‌ല, ബോളിവുഡ് നടി ദിഷ പട്ടാനി എന്നിവര്‍ സംഗീത-നൃത്ത വിരുന്നൊരുക്കി.

Samayam Malayalam AP1. ഐപിഎല്‍ 2025 ഉദ്ഘടന ചടങ്ങില്‍ സംസാരിക്കുന്ന ഷാരൂഖ് ഖാന്‍. വിരാട് കോഹ് ലി സമീപം. 2. ശ്രേയ ഘോഷാല്‍ ഗാനമാലപിക്കുന്നു. Photo: AP
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025ന് (IPL 2025 Opening Ceremony) കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വര്‍ണാഭമായ ആഘോഷ പരിപാടികളോടെ തുടക്കം. ടി20 ക്രിക്കറ്റ് ലീഗിന്റെ 18ാം എഡിഷന്‍ ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമയും ബോളിവുഡിന്റെ ബാദ്ഷായുമായ ഷാരൂഖ് ഖാന്‍ ഹൃദയസ്പര്‍ശിയായ ഒരു പ്രസംഗത്തോടെ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് ശേഷം ഗായിക ശ്രേയ ഘോഷാല്‍ അതിമനോഹരമായ പ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 10 ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി സമര്‍പ്പിച്ച ഓരോ ഗാനം ആലപിച്ചുകൊണ്ട് ശ്രേയ ഘോഷാലും സംഘവും മനം കവര്‍ന്നത്.


ഐപിഎല്‍ 2025 ഉദ്ഘടനം ചെയ്ത് ഷാരൂഖ് ഖാന്‍; മനംകവര്‍ന്ന് ശ്രേയ ഘോഷാലും ദിഷ പട്ടാനിയും


ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍ താരം ദിഷ പട്ടാനിയും സംഘവും നൃത്തച്ചുവടുകളുമായി വേദിയിലെത്തിയതോടെ ഈഡന്‍ ഗാര്‍ഡനിലെ ജനക്കൂട്ടം ആവേശഭരിതരായി. ഗായകന്‍ കരണ്‍ ഔജ്ല തന്റെ പഞ്ചാബി ബീറ്റുകളിലൂടെ വേദിയെ ജ്വലിപ്പിച്ചതോടെ ഉദ്ഘാടന രാവ് സമ്മോഹനമായി.

https://www.instagram.com/reel/DHgKeVLtrLz/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DHgKeVLtrLz/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ഷാരൂഖ് ഖാന്‍ വീണ്ടും വേദിയിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് ഒരു മികച്ച 3D ഷോയ്ക്കും ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചു. ഷാരൂഖ് ഖാനും വിരാട് കോഹ്ലിയും ഒരേ വേദിയില്‍ സംഘമിച്ചതോടെ ആവശം അണപൊട്ടി. 'ജൂമേ ജോ പത്താന്‍' എന്ന ഐക്കണിക് സ്റ്റെപ്പ് പുനഃസൃഷ്ടിച്ചുകൊണ്ട് ഷാരൂഖ് ഖാനും വിരാട് കോഹ്ലിയും വേദിയില്‍ സംഗമിച്ചു. നേരത്തേ റിങ്കു സിങിനൊപ്പവും ഷാരൂഖ് ലുട്ട് പുട്ട് ഗയ എന്ന ഗാനിത്തൊപ്പം രസകരമായി നൃത്തച്ചുവരുകള്‍ വച്ചു.

https://www.instagram.com/reel/DHgN9p1NEsH/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DHgN9p1NEsH/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ഇതിന് പിന്നാലെ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ അംഗങ്ങള്‍ വേദിയിലെത്തി. ഐപിഎല്ലിന്റെ 18 വര്‍ഷത്തെ സ്മരണയ്ക്കായി ഷാരൂഖ് ഖാന് ഒപ്പം ഭരണസമിതി അംഗങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിച്ചതോടെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.

ഐപിഎല്‍ 2025ന് മുമ്പായി വിലക്ക് നീക്കി; പന്തില്‍ ഉമിനീര്‍ പുരട്ടാം, കളിയെ മാറ്റിമറിക്കുന്ന മറ്റൊരു നിയമവും പാസാക്കി
അര മണിക്കൂറിനുള്ളില്‍ അവസാനിക്കുന്ന വിധത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറെ ഹൃദ്യമായ ചടങ്ങായി ഇത് മാറി. ഇതിന് പിന്നാലെ ഉദ്ഘാടന മല്‍സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

https://www.instagram.com/reel/DHgPCtJStvp/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DHgPCtJStvp/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആര്‍) കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആര്‍സിബി) നേരിടുകയാണ്. ടോസ് നേടിയ ആര്‍സിബി ഫീല്‍ഡിങ് ആണ് തെരഞ്ഞെടുത്തത്.

ഐപിഎൽ 2025 ഇന്ന് തുടങ്ങും, ഉദ്ഘാടനത്തിന് വന്‍ താര നിര; തീയതി, സമയം, വേദി, തത്സമയ സ്ട്രീമിങ് വിവരങ്ങള്‍
ആര്‍സിബി പ്ലെയിങ് ഇലവന്‍: വിരാട് കോഹ്ലി, ഫിലിപ്പ് സാള്‍ട്ട്, രജത് പട്ടീദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റാസിഖ് ദാര്‍ സലാം, സുയാഷ് ശര്‍മ, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍.

കെകെആര്‍ പ്ലെയിങ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), റിങ്കു സിങ്, അങ്ക്രിഷ് രഘുവംശി, സുനില്‍ നരെയ്ന്‍, ആേ്രന്ദ റസ്സല്‍, രമണ്‍ദീപ് സിങ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article