Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 11 May 2025, 8:49 pm
ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ 2025 പുനരാരംഭിക്കുന്നു. ആര്‍സിബി- എല്‍എസ്ജി മത്സരമായിരിക്കും ആദ്യം. പുതിയ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കും. ഫൈനല്‍ മല്‍സരം കൊല്‍ക്കത്തയില്‍ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.
ഹൈലൈറ്റ്:
- ആദ്യ മാച്ച് മെയ് 9ന് മാറ്റിവച്ച മല്‍സരം
- ഡിസി-പിബികെഎസ് മാച്ച് വീണ്ടും നടത്തും
- റദ്ദാക്കിയ മല്‍സരത്തിന് പോയിന്റ് നല്‍കിയില്ല
ഐപിഎല്‍ അടുത്തയാഴ്ച പുനരാരംഭിക്കും (ഫോട്ടോസ്- Samayam Malayalam) ഐപിഎല്‍ അടുത്തയാഴ്ച പുനരാരംഭിക്കും; ഫൈനലിന്റെ തീയതിയും വേദിയും മാറ്റിയേക്കും
ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിങ്‌സ് മല്‍സരം പാതിവഴിയില്‍ നിര്‍ത്തിയെങ്കിലും ഇരു ടീമുകള്‍ക്കും പോയിന്റ് നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ ഈ മല്‍സരം വീണ്ടും നടത്താനാണ് സാധ്യത. പുതിയ ഷെഡ്യൂള്‍ വൈകാതെ പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ വ്യക്ത ലഭിക്കും.
മെയ് ഒമ്പത് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍സിബി) ലഖ്നൗ സൂപ്പര്‍ ജയന്റ്സും (എല്‍എസ്ജി) തമ്മിലുള്ള മത്സരത്തോടെയാണ് ലീഗ് വീണ്ടും ആരംഭിക്കുക. ഏതാനും ദിവസത്തെ മല്‍സരങ്ങള്‍ മുടങ്ങിയതിനാല്‍ ഫൈനല്‍ മല്‍സരത്തിന്റെ തീയതിയില്‍ മാറ്റംവരുത്തേണ്ടി വരും. നിശ്ചയിച്ചതിലും അഞ്ച് ദിവസം വൈകി മെയ് 30 (വെള്ളിയാഴ്ച) അല്ലെങ്കില്‍ ജൂണ്‍ 1 (ഞായര്‍) എന്നിവയിലൊന്നില്‍ നടക്കും.
ഫൈനല്‍ മല്‍സരത്തിന്റെ തീയതിക്കൊപ്പം വേദിയും മാറ്റാന്‍ സാധ്യതയുണ്ട്. മെയ് 25 ന് കൊല്‍ക്കത്തയില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ അഹമ്മദാബാദിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.
പ്ലേ ഓഫ് മാച്ചുകളും ഹൈദരാബാദില്‍ നിശ്ചയിച്ച് ക്വാളിഫയര്‍ 1 ഉം എലിമിനേറ്ററും അതേ വേദികളില്‍ തന്നെ നടക്കും. രണ്ടാം ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഈഡന്‍ ഗാര്‍ഡന്‍സില്‍ മഴ ഭീഷണി പരിഗണിച്ചാണ് ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ ആലോചിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ ഇതിനകം പ്ലേഓഫ് മത്സരത്തില്‍ നിന്ന് പുറത്തായി കഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സും ആര്‍സിബിയും 16 പോയിന്റുകളുമായി ആദ്യ രണ്ട് സ്ഥാനത്തുണ്ട്. പിബികെഎസ് 15 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 14 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്തും 13 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ചാം സ്ഥാനത്തുമാണ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·