22 March 2025, 08:22 PM IST

ഇർഫാൻ പത്താൻ |Photo: PTI
മുംബൈ: ഐപിഎല്‍ പുതിയ സീസണിന് തുടക്കംകുറിച്ചിരിക്കെ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ഔദ്യോഗിക കമന്ററി പാനലില്‍നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐപിഎല്‍ കമന്ററി പാനല്‍ പട്ടികയില്‍ പത്താന്റെ പേരില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണുകളില്‍ കമന്ററി പാനലിലെ പ്രധാന അംഗമായിരുന്നു ഇര്‍ഫാന്‍ പത്താന്‍.
പത്താന്റെ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ വ്യക്തിപരമായി ലക്ഷ്യംവെച്ചുള്ളതാണെന്ന് ചില ഇന്ത്യന്‍ താരങ്ങള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് വിവരം.
ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ പരാമര്‍ശങ്ങള്‍കേട്ട് ഒരു ഇന്ത്യന്‍ താരം പത്താന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതായി കായിക വെബ്‌സൈറ്റായ മൈഖേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വേറെയും ചില കളിക്കാര്‍ പത്താനെതിരെ പരാതിനല്‍കിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
താരങ്ങളുടെ പരാതിയെത്തുടര്‍ന്ന് കമന്ററി പാനലില്‍നിന്ന് പുറത്താകുന്ന ആദ്യത്തെയാളല്ല ഇര്‍ഫാന്‍ പത്താന്‍. സഞ്ജയ് മഞ്ജരേകര്‍, ഹര്‍ഷ ഭോഗലെ തുടങ്ങിയ പ്രമുഖര്‍ക്കെതിരെയും ഇത്തരത്തിലുള്ള നടപടികള്‍ നേരത്തെയുണ്ടായിരുന്നു.
ഇതിനിടെ തന്നെ പുറത്താക്കിയതിന് പിന്നാലെ ഇര്‍ഫാന്‍ പത്താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. തന്റെ വിശകലനങ്ങള്‍ ഇതിലൂടെ പങ്കുവെക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
Content Highlights: Irfan Pathan Snubbed From IPL 2025 Commentary Panel








English (US) ·